ETV Bharat / state

വയനാട് ജില്ലയിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Jul 6, 2020, 8:42 PM IST

ജില്ലയിൽ 3598 പേരാണ്‌ നിരീക്ഷണത്തിലുള്ളത്.

eight new covid cases  വയനാട് ജില്ലയിൽ എട്ട് പേർക്ക് കൊവിഡ്  wayanad  വയനാട്‌ വാർത്ത  covid news
വയനാട് ജില്ലയിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വയനാട്: ജില്ലയിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 30ന് കർണാടകത്തിൽ നിന്നെത്തിയ കമ്പളക്കാട് സ്വദേശിയായ 48 കാരൻ, ഇയാൾക്കൊപ്പം വന്ന മുള്ളൻകൊല്ലി സ്വദേശിയായ 36 കാരൻ, ജൂൺ 30ന് ബംഗളൂരുവില്‍ നിന്നെത്തിയ മുള്ളൻകൊല്ലി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ, ഹൈദരാബാദിൽ നിന്ന് ജൂൺ 30ന് എത്തിയ പേര്യ സ്വദേശിയായ 37 കാരി, കർണാടകത്തിൽ നിന്ന് ജൂൺ 23 എത്തി രോഗം സ്ഥിരീകരിച്ച തിരുനെല്ലി സ്വദേശിയായ 40 കാരിയുടെ കൂടെ യാത്ര ചെയ്ത അപ്പപ്പാറ സ്വദേശിയായ അൻപതുകാരൻ, ജൂലായ് ഒന്നിന് ബംഗളൂരുവില്‍ നിന്ന് എത്തിയ തവിഞ്ഞാൽ സ്വദേശിയായ 36 കാരൻ, ജൂൺ 29ന് സൗദി അറേബ്യയിൽ നിന്ന് എത്തിയ വാളാട് സ്വദേശിയായ 46 കാരൻ, മാർച്ച് 14 ന് സൗദി അറേബ്യയിൽ നിന്ന് എത്തിയ പുൽപ്പള്ളി സ്വദേശിയായ 30-കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച 41 പേരാണ് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുകൂടാതെ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്. ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3598 പേരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.