വയനാട്: വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹത്തോട് അനാദരവ്. തേനീച്ച കുത്തേറ്റ് മരിച്ച കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലന്‍റെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ഞായറാഴ്‌ച രാവിലെ മരിച്ചയാളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പോസ്‌റ്റുമോർട്ടം നടത്തിയിട്ടില്ല.
ശനിയാഴ്‌ച തേനീച്ചയുടെ കുത്തേറ്റ ഗോപാലന്‍ ഞായറാഴ്‌ചയാണ് മരിച്ചത്. തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്‌റ്റുമോർട്ടം നടന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ അവിടെയും സർജൻ ഇല്ലെന്നായിരുന്നു വിശദീകരണം എന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം അഴുകിയതിനാൽ സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു.