ETV Bharat / state

ലോക്ക്‌ഡൗണില്‍ തളരാതെ ഓമന മൃഗങ്ങളുടെ കച്ചവടം

author img

By

Published : Aug 25, 2020, 12:01 PM IST

കൊവിഡ് ഭീതി കാരണം ജനങ്ങൾ അധികസമയവും വീടുകളിൽ തന്നെ കഴിയുന്നത്‌ കൊണ്ടാണ് ഇത്തരം മൃഗങ്ങളുടെ ആവശ്യകത കൂടിയത്

ലോക്ക്‌ഡൗണിന് ശേഷം ഓമന മൃഗങ്ങളുടെ‌ ഡിമാന്‍ഡ്‌ വര്‍ധിച്ചു  ലോക്ക്‌ഡൗണ്‍  ഓമന മൃഗങ്ങളുടെ‌ ഡിമാന്‍ഡ്  കൊവിഡ്‌ 19  covid 19  lock down  wayanad
ലോക്ക്‌ഡൗണിന് ശേഷം ഓമന മൃഗങ്ങളുടെ‌ ഡിമാന്‍ഡ്‌ വര്‍ധിച്ചു

വയനാട്‌: കൊവിഡും ലോക്ക്‌ ഡൗണും കാരണം ഉണർവിലാണ് സംസ്ഥാനത്തെ ഓമന മൃഗങ്ങളുടെ കച്ചവട മേഖല. ഇത്തരം മൃഗങ്ങളുടെ വില ലോക്ക്‌ ഡൗണിന്‌ ശേഷം ഇരട്ടിയോളമാണ് ഉയർന്നത്. കൊവിഡ് ഏതാണ്ട് എല്ലാ കച്ചവടമേഖലയ്ക്കും ഇരുട്ടടിയായപ്പോൾ ഓമന മൃഗങ്ങളുടെ കച്ചവടത്തിന് അനുഗ്രഹമായിരിക്കുകയാണ്.

കൊവിഡ് ഭീതി കാരണം ജനങ്ങൾ അധികസമയവും വീടുകളിൽ തന്നെ കഴിയുന്നത്‌ കൊണ്ടാണ് ഇത്തരം മൃഗങ്ങളുടെ ആവശ്യകത കൂടിയത്. പ്രത്യേകിച്ചും കുട്ടികൾക്ക് സ്‌കൂളിൽ പോകണ്ടാത്തത്‌ കാരണം മക്കൾക്ക് വേണ്ടിയാണ് അധികം മാതാപിതാക്കളും ഓമന മൃഗങ്ങളെ വാങ്ങാൻ എത്തുന്നത്. ലോക്ക്‌ഡൗണിന് മുമ്പ്‌ 8000 രൂപയായിരുന്നു ഡോബർമാൻ ഇനത്തിൽ പെട്ട നായ്ക്കുട്ടികളുടെ വില. എന്നാൽ ഇപ്പോള്‍ 12,000 മുതൽ 14,000 രൂപ വരെ വില എത്തി. 3,500 രൂപ വിലയുണ്ടായിരുന്ന ഡാഷ്ഹണ്ട് കുഞ്ഞുങ്ങൾക്ക് ഇപ്പോൾ അയ്യായിരം രൂപയ്ക്ക് മുകളിലാണ് വില. ഓമന മൃഗങ്ങളുടേത്‌ പോലെതന്നെ ചെടികളുടെ വിൽപനയും ലോക്ക്‌ഡൗണിന്‌ ശേഷം കൂടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.