വയനാട്: മാനന്തവാടി പെരിക്കല്ലൂർ പാതിരി വനത്തില്‍ കുടുക്കുവച്ച് പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകര്‍ പിടികൂടി. പെരിക്കല്ലൂര്‍ കാട്ടുനായ്‌ക കോളനിയിലെ ഷിജു (45 ) വിനെയാണ് വനപാലക സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും പാകം ചെയ്‌ത ഇറച്ചി, ഉണങ്ങിയ ഇറച്ചി, വേട്ടയ്‌ക്ക് ഉപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവയും പിടിച്ചെടുത്തു.
പെരിക്കല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അംഗമാണ് ഷിജു. ഈ സംഘം അതിര്‍ത്തി വന പ്രദേശത്ത് നടത്തിയ മൃഗ വേട്ടകളെ കുറിച്ചും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ അന്വേഷണവും ഊര്‍ജ്ജിതമാക്കി. ചെതലയം റേഞ്ച് ഓഫിസര്‍ കെ.പി. അബ്‌ദുല്‍ സമദ്, ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ പി.പി. മുരളിധരന്‍, ഫോറസ്‌റ്റർമാരായ കെ.യു. മണികണ്‌ഠന്‍, എ.കെ. സിന്ധു, ബി.എഫ്.ഒമാരായ താരാനാഥ്, ഇ.പി. ശ്രീജിത്, അജിത് കുമാര്‍, സതീശന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.