ETV Bharat / state

മലയാളി സൈനികൻ വസന്തകുമാറിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

പുല്‍വാമയില്‍ വീരമൃത്യുവടഞ്ഞ മലയാളി സൈനികൻ വസന്തകുമാറിന് പൂര്‍ണ സൈനിക, സംസ്ഥാന ബഹുമതികളോടെ വിട നല്‍കും. സി.ആർ.പി.എഫ്‌ 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാൻ വസന്തകുമാര്‍
author img

By

Published : Feb 15, 2019, 3:30 PM IST

കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വി.വി. വസന്ത കുമാറിന്‍റെ മൃതദേഹം നാളെ സ്വദേശമായ വയനാട്ടിലെ ലക്കിടിയിലെത്തിക്കും. തറവാട് സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

അഞ്ച് ദിവസം മുമ്പാണ് പത്തു ദിവസത്തെ അവധിക്കു ശേഷം വസന്തകുമാർ വീട്ടിൽ നിന്ന് കശ്മീരിലേക്ക് പോയത്. ബറ്റാലിയൻ മാറ്റത്തെത്തുടർ‌ന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. 18വർഷമായി സേനാംഗമായ വസന്തകുമാർ സി.ആര്‍.പി.എഫ് എണ്‍പത്തിരണ്ടാം ബറ്റാലിയനിലെ കോൺസ്റ്റബിൾ ആയിരിന്നു. സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതല ഏൽക്കാൻ പോവുകയായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന വസന്തകുമാറിൻ്റെ ഭൗതികശരീരം ലക്കിടി എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് പൂക്കോടുള്ള വസതിയിൽ എത്തിക്കും.

പരേതനായ വാസുദേവന്‍റെയും ശാന്തയുടെയും മകനാണ് വി.വി.വസന്തകുമാര്‍. ഭാര്യ ഷീന. രണ്ട് മക്കളുണ്ട്.

Intro:കാശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വി്‌വി.വസന്ത കുമാറിന്റെ മൃതദേഹം നാളെ സ്വദേശമായ വയനാട്ടിലെ ലക്കിടി യിലെത്തിക്കും.തറവാട് സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റയിൽ പൂർണ ഔദ്യോഗിക ബഹുമതി കളോടെയായിയിരിക്കും സംസ്കാരം.

Body:അഞ്ച് ദിവസം മുമ്പാണ് പത്തു ദിവസത്തെ അവധിക്കു ശേഷം വസന്ത കുമാർ വീട്ടിൽ നിന്ന് കാശ്മീരിലേക്ക് പോയത്.18വർഷമായി സേനാംഗമായ വസന്തകുമാർ crpf82 ബറ്റാലിയനിലെ കോൺസ്റ്റബിൾ ആയിരിന്നു.സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതല ഏൽക്കാൻ പോവുകയായിരുന്നു.രണ്ടു വർഷം കഴിഞ്ഞ് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന വസന്തകുമാറിൻ്റെ ഭൗതികദേഹം ലക്കിടി എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും.തുടർന്ന് പൂക്കോടുള്ള വസതിയിൽ എത്തിക്കും.
bytes

Conclusion:പരേതനായ വാസുദേവനാണ് വസന്തകുമാറിൻ്റെ അച്ഛൻ. ഷീന യാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ശാന്ത യാണ് അമ്മ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.