വയനാട്: വയനാട്ടിലെ മാനന്തവാടിക്കടുത്ത് കുറുക്കൻമൂലയിൽ ദുരൂഹ സാഹചര്യത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ച ശോഭയുടെ അമ്മയുടെ പരാതി അനുസരിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ശോഭയെ വീടിനു സമീപത്തെ പറമ്പിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.