പുൽവാമയിൽ ഭീകരാക്രമണത്തില്‍ വരിച്ച ജവാൻ വി.വി.വസന്തകുമാറിന് നാടിന്‍റെ അന്ത്യാജ്ഞലി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് വയനാട്ടിലെ തൃക്കൈപ്പറ്റയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് വസന്ത കുമാറിൻ്റെ ഭൗതിക ശരീരം പൂക്കോടുള്ള വീട്ടിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി.
വസന്തകുമാർ പഠിച്ച ലക്കിടി ജിഎൽപി സ്കൂളിൽ പൊതുദർശനത്തിന് ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. തിരക്ക് മൂലം അന്തിമോപചാരം അര്‍പ്പിക്കാനാകാതെ നിരവധി പേര്‍ക്ക് മടങ്ങേണ്ടിവന്നു. പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ തൃക്കൈപ്പറ്റ മുക്കംകുന്നിലുള്ള കുറുമ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.