വയനാട്: കൊവിഡ് 19 പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വയനാട് ജില്ലയിൽ നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ജില്ലയിൽ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരായ മൂന്ന് പേരും ആശുപത്രി വിടുകയും ചെയ്‌തു. എന്നാൽ വയനാട്ടിലുള്ളവർ പൂർണമായും സുരക്ഷിതരാണെന്ന് പറയാറായിട്ടില്ലെന്നാണ് പ്രതിരോധ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ജില്ലാ കലക്‌ടർ ഡോ.അദീല അബ്‌ദുള്ളയുടെ വിലയിരുത്തല്‍.
കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങൾക്കിടയിൽ കുരങ്ങുപനി പടർന്നത് വെല്ലുവിളിയായിട്ടില്ല. പ്രവാസികൾ നാട്ടിലെത്തിയാലുള്ള സാഹചര്യം നേരിടാൻ സജ്ജമാണ്. മഴക്കാലക്കെടുതികൾ നേരിടാനുള്ള മുന്നൊരുക്കങ്ങളും ജില്ലയിൽ തുടങ്ങിയതായി കലക്‌ടര്‍ അറിയിച്ചു.