വയനാട്: ജില്ലയിൽ വെള്ളിയാഴ്ച നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽനിന്ന് ഈ മാസം 17ന് കോഴിക്കോടെത്തിയ അമ്പലവയൽ സ്വദേശിയായ 23കാരനും ഖത്തറിൽ നിന്ന് ഈ മാസം 15ന് വയനാട്ടിൽ എത്തിയ വെള്ളമുണ്ട സ്വദേശിയായ 47കാരനും ബാംഗ്ലൂരിൽ നിന്നും ഈ മാസം 15ന് തന്നെ ജില്ലയിൽ എത്തിയ അമ്പലവയൽ സ്വദേശിയായ 30കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. അമ്പലവയൽ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. മറ്റുള്ളവർ വയനാട്ടിലെ പ്രത്യേക കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സുൽത്താൻ ബത്തേരിയിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയായ 28 കാരനെയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വയനാട്ടിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid
രോഗം സ്ഥിരീകരിച്ച നാലുപേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.