പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി വി വസന്തകുമാറിന്‍റെ വീട്മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വയനാട് തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലാണ് മുഖ്യമന്ത്രിയെത്തിയത്.വസന്തകുമാറിന്‍റെകുടുംബത്തെ സഹായിക്കാൻ സർക്കാർ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങൾ നേരിട്ട് അറിയിക്കാനാണ് മുഖ്യമന്ത്രി നേരിട്ട് വസന്തകുമാറിന്‍റെവീട് സന്ദർശിച്ചത്.
വസന്തകുമാറിന്‍റെകുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. വസന്തകുമാറിന്‍റെകുടുംബത്തിന് പുതിയ വീട് വെച്ച് കൊടുക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞു.
15 ലക്ഷം രൂപ വസന്തകുമാറിന്‍റെഭാര്യ ഷീനയ്ക്കും 10 ലക്ഷം രൂപ അമ്മയ്ക്കുമാണ് നൽകുക. വസന്തകുമാറിന്‍റെമക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും. ഷീനയുടെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതല്ലെങ്കിൽ പോലീസിൽ സബ് ഇൻസ്പെക്ടറായി ചേരാം.
ഫെബ്രുവരി 14 വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ജെയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിൽ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന് പിന്നാലെ 17 മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ജെയ്ഷെ മുഹമ്മദിന്‍റെ മൂന്ന് കമാൻഡർമാരെയും സൈന്യം വധിച്ചു.