വയനാട്: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ മറികടക്കാൻ പരിശോധനകളില്ലാതെ തോണി ഉപയോഗിച്ച് നൂറ് കണക്കിനാളുകളാണ് ദിനം പ്രതി കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നത്.
പുല്‍പ്പള്ളി, പെരിക്കല്ലൂരിൽ നിന്നും കര്‍ണാടകത്തിലെ ബൈരക്കുപ്പയിലേക്കാണ് ദിവസേന നൂറ് കണക്കിനാളുകള്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും യാതൊരുവിധ പരിശോധനകളുമില്ലാതെയും തോണി വഴി യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. റോഡ് മാര്‍ഗമുള്ള അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍ മുന്നോട്ടുപോകുമ്പോഴാണ് പരിശോധനകളില്ലാതെ ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന തോണി സര്‍വീസ് നടക്കുന്നത്.
ALSO READ: കൊവിഡ് വ്യാപനം; ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ
വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലെ ബൈരക്കുപ്പ അടക്കമുള്ള പ്രദേശങ്ങളിലേക്കും, തിരിച്ച് വയനാട്ടിലേക്കും നിരവധി പേരാണ് വര്‍ഷങ്ങളായി തോണി സര്‍വീസ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളും മറ്റും തോണികളില്‍ കയറ്റി മറുകരയിലേക്ക് കൊണ്ടുപോകുന്നവരും നിരവധിയാണ്.
ALSO READ: കൊവിഡ് നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി
തോണിയിലൂടെ യാത്ര ചെയ്യുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രോഗവ്യാപനമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് നിരവധി പേര്‍ക്ക് ആശ്രയമായ തോണി സര്‍വീസ് നിലനിര്‍ത്തിക്കൊണ്ട് തന്നെ പരിശോധന സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.