ETV Bharat / state

മൈസൂരു സ്‌പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ 200പേർ മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി - മൈസൂരു സ്‌പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടd

വയനാട് ജില്ലയിലെ താമസക്കാരെ പൊലീസ് വീടുകളിൽ എത്തിക്കും. വീടുകളിൽ എത്തിയവർ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. പരിശോധനയിൽ രോഗലക്ഷണം കാണിക്കുന്നവരെ അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റും

200 people  Mysuru Speech and Hearing Institute  muthanga border  മൈസൂരു സ്‌പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടd  മുത്തങ്ങ അതിർത്തി
മൈസൂരു സ്‌പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ 200പേർ മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി
author img

By

Published : May 4, 2020, 9:00 PM IST

വയയനാട്: മൈസൂരു സ്‌പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ 200 പേർ ഇന്ന് വയനാട്ടിലെ മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി. അതിർത്തിയിൽ തയ്യാറാക്കിയ പ്രത്യേക ആശുപത്രിയിൽ ഇവരെ പരിശോധനക്ക് വിധേയരാക്കി. താൽകാലിക ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ചിലരുടെ പരിശോധന ബന്ധപ്പെട്ട പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുമായിരിക്കും നടത്തുക.

മൈസൂരു സ്‌പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ 200പേർ മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി

ബന്ധപ്പെട്ട ജില്ലാ കലക്ടർ നൽകുന്ന സാക്ഷ്യപത്രം ഉള്ളവരെയാണ് മുത്തങ്ങ അതിർത്തി വഴി കടത്തി വിടുന്നത്. പൊലീസ് നിരീക്ഷണത്തിലാണ് ജില്ലാ അതിർത്തിയിലേക്ക് എത്തിച്ചത്. വയനാട് ജില്ലയിലെ താമസക്കാരെ പൊലീസ് തന്നെ വീടുകളിൽ എത്തിക്കും. വീടുകളിൽ എത്തിയവർ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. പരിശോധനയിൽ രോഗലക്ഷണം കാണിക്കുന്നവരെ അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റും. സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ഇവരെ വീട്ടിൽ നിരീക്ഷണത്തിലാക്കും. രോഗ ബാധ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. 500 പേരെയാണ് ഒരു ദിവസം മുത്തങ്ങ അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാവുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.