കല്‍പ്പറ്റ: കാലവർഷത്തിൽ ജില്ലയില്‍ 14.18 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ നഷ്‌ടമുണ്ടായത് കുരുമുളക് കൃഷിക്കാണ്. 4.65 കോടി രൂപയുടെ നഷ്‌ടമാണ്
കുരുമുളക് കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നത്.
180 ഹെക്‌ടർ സ്ഥലത്തെ കുരുമുളക് നശിച്ചു. 236.24 ഹെക്‌ടർ സ്ഥലത്തെ വാഴ നശിച്ചപ്പോള്‍ കിഴങ്ങുവർഗങ്ങൾ, കപ്പ, നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകള്‍ക്കും നാശനഷ്‌ടമുണ്ടായിട്ടുണ്ട്. വാഴ കൃഷിയില്‍ 2.86 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
എന്നാൽ കണക്കിൽപെടാത്ത വിളകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്‌ടം ഇരട്ടിയാകും. ശക്തമായ കാറ്റിൽ ഏക്കർകണക്കിന് സ്ഥലത്തെ മൂപ്പെത്താത്ത അടയ്ക്ക കാപ്പിക്കുരു കുരുമുളകു തിരി തുടങ്ങിയവ കൊഴിഞ്ഞുപോയിട്ടുണ്ട്. സാധാരണഗതിയില്‍ ഇവയൊന്നും കണക്കിൽപ്പെടുത്താറില്ല.