ന്യൂഡൽഹി: പാർപ്പിട പദ്ധതികൾക്കായുള്ള വിഹിതം വർധിപ്പിച്ച് കേന്ദ്ര ബജറ്റ്. പിഎംആവാസ് യോജന പദ്ധതിക്കായി 79,000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 66 ശതമാനമാണ് വർധന.
2022-23ലെ ബജറ്റിൽ എല്ലാവർക്കും വീട് എന്ന സംരംഭത്തിന് 48,000 കോടി രൂപ വകയിരുത്താൻ ധനമന്ത്രി നിർദേശിച്ചിരുന്നു. 80 ലക്ഷം പേർക്ക് വീടുനിർമിച്ച് നൽകുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വാഗ്‌ദാനം ചെയ്‌തിരുന്നത്.