തൃശൂർ: പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നഴ്സ് മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ മെയില്‍ നഴ്സ് ജിപു (32) ആണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ സ്ത്രീയുമായി വന്ന ആംബുലന്‍സ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അപകടത്തിൽ പെടുകയായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ആറ് പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.