ETV Bharat / state

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 03 വെള്ളി) - ഇന്ന്

ഇന്നത്തെ ജ്യോതിഷഫലം...

horoscope  horoscope predictions  Astrological Predictions  Daily Horoscope  Daily Horoscope Predictions  Horoscope Today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ദിവസഫലം  ഇന്നത്തെ രാശിഫലം  ഇന്ന്  നിങ്ങളുടെ ഇന്നത്തെ ദിവസം
Horoscope
author img

By

Published : Feb 3, 2023, 7:04 AM IST

ചിങ്ങം: ലാഭകരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളുമായി നല്ല സംഭാഷണങ്ങള്‍ നടത്താനും, സന്തോഷകരമായി സമയം ചെലവഴിക്കാനും ഈ ദിവസത്തില്‍ സാധിക്കും. കൂടാതെ അവരോടൊപ്പം ചില യാത്രകള്‍ നടത്താനും ഇന്ന് സാധ്യതയുണ്ട്.

കന്നി: ഇന്ന് തുടങ്ങിവെയ്‌ക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി തന്നെ അവസാനിക്കും. തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ധനപരമായ നേട്ടങ്ങളും ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്.

തുലാം: വ്യാപാരികള്‍ക്ക് ലാഭം നേടാന്‍ കഴിയുന്ന ഒരു ദിവസമാണ് ഇന്ന്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. അവധിക്കാലം ആഘോഷിക്കാന്‍ അവസരമൊരുങ്ങും. നിങ്ങള്‍ ഇന്ന് ഒരു തീര്‍ഥയാത്ര നടത്താനും സാധ്യതയുണ്ട്.

വൃശ്ചികം: അത്ര അനുകൂലമായ ഒരു ദിവസമല്ല ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ കരുതുന്ന രീതിയില്‍ അവസാനിക്കണമെന്നില്ല. പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും മറ്റും ഇന്ന് മാറ്റിവെയ്‌ക്കാന്‍ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കുക, സുരക്ഷിതരായിരിക്കുക.

ധനു: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. ദിവസം മുഴുവന്‍ നിങ്ങള്‍ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാനാണ് സാധ്യത. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനുള്ള സാധ്യതകളും വളരെ വലുതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്. പങ്കാളിത്തവ്യാപാരം ലാഭകരമാകാനും ഈ ദിവസത്തില്‍ സാധ്യതയുണ്ട്.

മകരം: കഠിനമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. ദിവസത്തിന്‍റെ അവസാനത്തോടെ മാനസികമായും ശാരീരികമായും നിങ്ങള്‍ തകർന്നുപോയേക്കാം. മത്സരത്തിന്‍റെ ഒരു ദിനം കൂടിയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരിക്കണം. എതിരാളികള്‍ നിങ്ങളെ നശിപ്പിക്കാന്‍ അവസരം തേടുന്നുണ്ട്. സമര്‍ഥനായി എല്ലാ കാര്യങ്ങളോടും പ്രതികരിക്കുക.

കുംഭം: ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ ഇന്ന് തേടിയെത്തും. ദിവസം മുഴുവന്‍ ആനന്ദകരമായി മാറാനാണ് സാധ്യത. പഴയ സുഹൃത്തുക്കളുമായി വീണ്ടും കണ്ടുമുട്ടാന്‍ സാധിക്കും. ബന്ധുക്കളുമായും സന്തോഷകരമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് സാധിച്ചേക്കാം.

മീനം: തൊഴിലിടങ്ങളില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം ഇന്ന് ലഭിക്കാനാണ് സാധ്യത. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടയും പിന്തുണ നിങ്ങള്‍ക്ക് കിട്ടിയേക്കും. കഠിനമായ ചില ജോലികള്‍ കൃത്യമായി ചെയ്‌ത് തീര്‍ക്കാന്‍ സാധിക്കും. വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് അനുകൂലമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്.

മേടം: സംഭവബഹുലവുമായ ഒരു ദിനം. മാനസികമായി അസ്വസ്ഥത തോന്നാനിടയുണ്ട്. അതുകൊണ്ട് തന്നെ ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധ ചെലുത്താനോ, നല്ല തീരുമാനങ്ങള്‍ എടുക്കാനോ സാധിച്ചെന്ന് വരില്ല. ഔദ്യോഗിക യാത്രകള്‍ നടത്താനും ഇന്ന് സാധ്യതയുണ്ട്.

ഇടവം: ഇന്ന് നിങ്ങള്‍ ശാന്തമായി ഇരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുന്‍ കൂട്ടി നിശ്ചയിച്ച ഒരു യാത്ര ഒരുപക്ഷേ മാറ്റിവെയ്‌ക്കേണ്ടി വന്നേക്കാം.

മിഥുനം: ഈ ദിവസത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കും. സുഹൃത്തുക്കളുമായും, ബന്ധുക്കളോടൊപ്പവും നല്ല രീതിയില്‍ സമയം ചെലവഴിക്കാന്‍ സാധിച്ചേക്കാം. നിങ്ങള്‍ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കും. പാഴ്‌ച്ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കര്‍ക്കടകം: ആശയക്കുഴപ്പങ്ങള്‍ വഴി നിങ്ങള്‍ക്ക് ഇന്ന് വിഷമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില ദുരിത വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. അമിതമായ ചെലവുകള്‍ ഇന്ന് നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹാരം ഉടനടി കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച് കോപം നിയന്ത്രിക്കാനും ഈ ദിനത്തില്‍ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.