കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്കും പിജി സ്റ്റുഡന്‍റിനും കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇരുവർക്കും ആദ്യ പരിശോധനിയിൽ രോഗബാധയുണ്ടെന്ന റിപ്പോർട്ടാണ് വന്നത്. രോഗ ഉറവിടം വ്യക്തമല്ല. അന്തിമ പരിശോധന ഫലം ആലപ്പുഴ വൈറോളജി ലാബിൽ നിന്നാണ് ലഭിക്കേണ്ടത്. ഇനി മുതൽ മെഡിക്കൽ കോളജിലെത്തുന്ന എല്ലാ രോഗികളെയും കൊവിഡ് പരിശോധ നടത്താനാണ് ആലോചന. നിലവിൽ 43 പോസിറ്റീവ് കേസുകളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പരിയാരത്ത് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണം; 50 പേർ നിരീക്ഷണത്തിൽ
ആദ്യ പരിശോധന ഫലം പോസിറ്റീവ് ആണ്. ആലപ്പുഴയിൽ നിന്നും അന്തിമ ഫലം ലഭിക്കുന്നതിനായാണ് കാത്തിരിക്കുന്നത്.