ETV Bharat / state

കേരളത്തില്‍ ആം ആദ്മി എല്‍ഡിഎഫിനൊപ്പം; സി ആർ നീലകണ്ഠന് സസ്പെൻഷൻ - ആം ആദ്മി

പിന്തുണ ആർക്കാണെന്ന് തീരുമാനിക്കാനുള്ള അവകാശം ദേശിയ രാഷ്ട്രിയകാര്യ സമിതിക്കാണെന്നാണ് ദേശിയ നേത്യത്വത്തിന്‍റെ നിലപാട്.

കേരളത്തില്‍ ആം ആദ്മി എല്‍ഡിഎഫിനൊപ്പം; സി ആർ നീലകണ്ഠന് സസ്പെൻഷൻ
author img

By

Published : Apr 20, 2019, 10:48 PM IST

Updated : Apr 20, 2019, 10:54 PM IST

കൊച്ചി: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ അറിയിച്ച് ആം ആദ്മി പാർട്ടി. അതേ സമയം, രാഷ്ട്രീയകാര്യ സമിതിയുമായി കൂടിയാലോചിക്കാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠനെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് സി ആർ നീലകണ്ഠൻ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഡല്‍ഹി അടക്കമുള്ള ശക്തികേന്ദ്രങ്ങളില്‍ ആം ആദ്മിക്ക് കോൺഗ്രസുമായുള്ള സഖ്യനീക്കം പാളിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിക്ക് നീലകണ്ഠൻ പിന്തുണ പ്രഖ്യാപിച്ചത് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചു. തുടർന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ, ഏകപക്ഷീയമായി തീരുമാനമെടുത്തതിന് നീലകണ്ഠനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പി.ടി. തുഫൈലിനാണ് താല്‍ക്കാലിക ചുമതല.

Intro:Body:Conclusion:
Last Updated : Apr 20, 2019, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.