ETV Bharat / state

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ - ട്രെയിനിൽ തീയിട്ട സംഭവം

പാഴ്‌സൽ അയച്ച ബൈക്കിന്‍റെ പെട്രോളാണ് കൈവശമുണ്ടായിരുന്നതെന്ന് പിടിയിലായ യുവാവ് പറയുന്നു

തൃശൂരിൽ പെട്രോളുമായി യുവാവ് പിടിയിൽ  ബംഗളൂരു കന്യാകുമാരി ഐലന്‍റ് എക്‌സ്‌പ്രസ്  ആർപിഎഫ്  railway station  റെയില്‍വേ  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍  Youth arrested with petrol at railway station  ഏലത്തൂര്  ട്രെയിനിൽ തീയിട്ട സംഭവം
റെയില്‍വേ
author img

By

Published : Apr 4, 2023, 2:24 PM IST

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു - കന്യാകുമാരി ഐലന്‍റ് എക്‌സ്‌പ്രസിൽ ആണ് യുവാവ് എത്തിയത്. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരുവിൽ നിന്നാണ് യുവാവ് തൃശൂരില്‍ എത്തിയത്.

സേവിയർ വർഗീസ് ട്രെയിനിൽ ബൈക്ക് പാഴ്‌സൽ ആയി കയറ്റിവിട്ടിരുന്നു. ആ വാഹനത്തിന്‍റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാഴ്‌സൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാലാണ് കുപ്പിയിൽ സൂക്ഷിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. റെയില്‍വേയുടെ നിര്‍ദേശമനുസരിച്ച് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ അടക്കം എളുപ്പം തീപിടിക്കുന്ന വസ്‌തുക്കള്‍ കൈയില്‍ കരുതാൻ പാടില്ല. എലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ തീയിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റെയിൽവേ സ്‌റ്റേഷനുകളില്‍ അതീവ ജാഗ്രതയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.