ETV Bharat / state

സ്വർണം നൽകിയില്ല ; തൃശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സുഹൃത്ത് പിടിയിൽ - crime news

തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബ് പൊലീസ് പിടിയിൽ

ഷാജിത  സ്ത്രീയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  തളിക്കുളം ഷാജിത മരണം  ഷാജിത ഹബീബ്  സ്വർണം നൽകിയില്ല  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  തൃശൂർ കൊലപാതകം  woman strangled to death  Thrissur Thalikulam murder  shajitha habeeb  crime news  ഷാജിത കൊലപാതകം
ഷാജിത കൊലപാതകം
author img

By

Published : Jan 4, 2023, 10:51 PM IST

തൃശൂർ : തളിക്കുളത്ത് സ്ത്രീയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബാണ് കൊലപാതകം നടത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. അവിവാഹിതയായ ഷാജിത തളിക്കുളത്ത് ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഹബീബിന് പണത്തിന് ആവശ്യം വന്നപ്പോൾ ഷാജിതയോട് സ്വർണം പണയപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സ്വർണം നൽകാൻ ഷാജിത തയാറായിരുന്നില്ല. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായി. പണം നൽകാത്തതിലുള്ള ദേഷ്യം ഹബീബിന് പിന്നീട് പകയായി മാറി. തുടർന്നാണ്, ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപാതകം നടത്തിയത്.

ഷാജിതയുടെ വീട്ടിൽ നിന്ന് ശബ്‌ദം കേട്ട നാട്ടുകാർ വീടിന്‍റെ വാതിൽ പൊളിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഷാജിതയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാർ പിന്നീട് പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.