ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വർഷങ്ങളായി രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കളെ കോടികൾ കൊടുത്ത് വിലയ്ക്ക് വാങ്ങാൻ ഇന്ത്യൻ ഫാസിസം യാത്ര തുടരുകയാണെന്ന്ഇടതുപക്ഷ ചിന്തകന്‍ കെഇഎന്‍ കുഞ്ഞഹമ്മദ്. ഫാസിസ്റ്റ് ചാക്കിൽ കയറാൻ വലതുപക്ഷ രാഷ്ട്രീയത്തിൽപ്പെട്ട പലരും തിടുക്കം കൂട്ടുകയാണ്. എന്നാൽ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരാളെയും വിലക്കെടുക്കാൻ ഇവർക്ക് കഴിയില്ലെന്നും കെഇഎൻ പറഞ്ഞു.
മുമ്പും നിരവധി സംഘർഷങ്ങളും കലാപങ്ങളും ഇന്ത്യ നേരിട്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേൽ ആൾക്കൂട്ട അധികാരം അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്‌ഥ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. 71-ാമത് രക്തസാക്ഷി ദിനത്തിൽ ഗാന്ധിയുടെ പ്രതീകാത്മക വധം നടത്തിയത് സംഘപരിവാർ ഭരണം നടക്കുന്നത് കൊണ്ടാണെന്നും 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻജനാധിപത്യത്തിന്റെ നിലനിൽപ്പിനും മാനവികതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും കെഇഎൻ പറഞ്ഞു.
കെ.ഇ.എൻ