ETV Bharat / state

തന്ത്രിക്ക് കൊവിഡ് ; തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം അടച്ചു

മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴുദിവസം പ്രസാദ വിതരണവും ഉണ്ടായിരിക്കില്ല.

തന്ത്രിക്ക് കൊവിഡ്  വടക്കും നാഥ ക്ഷേത്രം അടച്ചു  തൃശൂർ വടക്കുംനാഥ ക്ഷേത്രം  Vadakkunnatha temple  tantri tested covid positive  Vadakkunnatha temple closed
തന്ത്രിക്ക് കൊവിഡ്; വടക്കുംനാഥ ക്ഷേത്രം അടച്ചു
author img

By

Published : Apr 26, 2021, 10:26 PM IST

തൃശൂർ: തന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രം അടച്ചു. മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴുദിവസം പ്രസാദ വിതരണവും ഉണ്ടായിരിക്കില്ല. ക്ഷേത്രം അണു വിമുക്തമാക്കിയിട്ടുണ്ട്. ഇന്ന് 2416 പേർക്കാണ് തൃശൂരിൽ കൊവിഡ് സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമെന്ന് മുഖ്യമന്ത്രി

ഈ മാസം ഏപ്രിൽ 23ന് ആയിരുന്നു തൃശൂർ പൂരം. കൊവിഡ് വ്യാപനത്തെ തുടർന്ന് പൊതു ജനങ്ങളെ പ്രവേശിപ്പിക്കാതെയാണ് ഇത്തവണ പൂരം നടത്തിയത്. പൂരത്തിനിടെ ആല്‍മരം വീണ് രണ്ട് പേര്‍ മരിച്ചതിനെ തുടർന്ന് വെടിക്കെട്ട് ഉപേക്ഷിക്കുകയും പകൽ പൂര ചടങ്ങുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.