ETV Bharat / state

ശബരിമല അയ്യപ്പന്‍ മുതല്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ വരെ; ദൃശ്യവിസ്മയമായി കുടമാറ്റം - thrissur pooram

പൂരനഗരിയില്‍ നിറങ്ങളുടെ പകർന്നാട്ടത്തിൽ പൂരപ്രേമികൾ ആർത്ത് വിളിച്ചു.

ശബരിമല അയ്യപ്പന്‍ മുതല്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ വരെ; വർണ്ണവിസ്മയമായി കുടമാറ്റം
author img

By

Published : May 14, 2019, 8:08 AM IST

തൃശ്ശൂര്‍: കാഴ്ചയുടെ പുതുവസന്തം തുറന്ന് പൂരനഗരിയില്‍ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും വാശിയോടെ വിസ്മയങ്ങളുടെ കാഴ്ചകള്‍ ഒന്നൊന്നായി പുറത്തെടുത്തു. ഗജവീരന്മാര്‍ തിടമ്പേറ്റി കുടമാറിയപ്പോള്‍ ശബരിമല അയ്യപ്പനും പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുമെല്ലാം കുടകളിലെ വര്‍ണ്ണങ്ങളായി ഉയര്‍ന്നു.

ദൃശ്യവിസ്മയമായി കുടമാറ്റം

ഇലഞ്ഞിത്തറയിൽ നാലരയോടെ കൊട്ടിക്കലാശം കഴിഞ്ഞ് ഭഗവതിമാർ തെക്കോട്ടിറങ്ങി. തിടമ്പേറ്റി നന്ദൻ പുറത്തിറങ്ങിയപ്പോൾ തന്നെ തേക്കിൻകാട്ടിലെ ജനസാഗരം ഇരമ്പിയാർത്തു. ഇരുഭഗവതിമാരും രാജാവിനെ വണങ്ങി വന്ന് മുഖാമുഖം നിന്നു. പിന്നെ വർണ കുടകളുടെ വിസ്മയ കാഴ്ച്ചകളായിരുന്നു. നിറങ്ങളുടെ പകർന്നാട്ടത്തിൽ പൂരപ്രേമികൾ ആർത്ത് വിളിച്ചു. വൈകുന്നേരം 5.50തോടെ പാറമേക്കാവ് വിഭാഗം പച്ചപ്പട്ട് കുട നിവർത്തിയാണ് കുടമാറ്റത്തിന് തുടക്കമിട്ടത്. അതേ പച്ചപട്ട് കുട നിവർത്തി തിരുവമ്പാടി മറുപടി നൽകി. ചുവപ്പ് പട്ട് കുട ഉയർത്തി പാറമേക്കാവിന്‍റെ പ്രകോപനത്തെ നീല കുട ചൂടി തിരുവമ്പാടി തിരിച്ചടിച്ചു. നീലയും, ചുവപ്പും, പച്ചയും, പിങ്കും, വൈലറ്റും നിറങ്ങളങ്ങനെ മാറി മാറി വന്നു. കരകൗശല വിദ്യകളൊരുക്കിയ കുടകളും പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച കുടകളും, 18ാം പടിക്ക് മുകളിൽ കഴിയുന്ന ശബരിമല അയ്യപ്പനും മാറി മാറി ഉയർന്നു.

കുടകളിലെ അലുക്കുകളിൽ സൂര്യകിരണം പൊൻ പ്രഭ ചാർത്തി ചന്തം കൂട്ടി. ഇരുട്ടിൽ എൽ.ഇ.ഡി.ലൈറ്റുകളായിരുന്നു പിന്നെ കൗതുകങ്ങളായിരുന്നത്. ഏഴുവർണ്ണങ്ങളുടെ നിറങ്ങൾക്കപ്പുറം വർണങ്ങളുണ്ടെന്ന് പൂരവർണ കുടകൾ കാണിക്കുകയായിരുന്നു. 15 സെറ്റ് കുടകളാണ് ഓരോ വിഭാഗവും ഉയർത്തിയത്. കുടകൾ ആനപ്പുറമേറിയപ്പോൾ ജനങ്ങൾ ആർത്തിരമ്പി. കരഘോഷങ്ങൾ നിറഞ്ഞു. മൊബൈൽ ഫോണിലേക്ക് പകർത്താനും ആൾക്കൂട്ടം മൽസരിച്ചു. ഒരുമണിക്കൂറോളം പൂരനഗരിയെ നിറച്ചാര്‍ത്ത് അണിയിച്ചിട്ടായിരുന്നു കുടമാറ്റം അവസാനിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ ഇലഞ്ഞിത്തറമേളം പൂരപ്രേമികള്‍ക്ക് ആവേശവും ആഹ്‌ളാദവുമായി. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണിത്വത്തില്‍ 250ഓളം കലാകാരന്‍മാര്‍ ആയിരുന്നു ഇക്കൊല്ലം പങ്കെടുത്തത്. വൈകുന്നേരം നാലരയോടെ സമാപിച്ച ഇലഞ്ഞിത്തറ മേളത്തെ തുടര്‍ന്ന് തെക്കോട്ടിറക്കം. തുടര്‍ന്നായിരുന്നു കാഴ്ചകളുടെ വര്‍ണപ്പൊലിമയുമായി കുടമാറ്റം ആരംഭിച്ചത്.

Intro:
കാഴ്ചയുടെ പുതുവസന്തം തുറന്ന് പൂരനഗരിയില്‍ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും വാശിയോടെ വിസ്മയങ്ങളുെട കാഴ്ചകള്‍ ഒന്നൊന്നായി പുറത്തെടുത്തു. കണ്ണുചിമ്മാതെ നിന്ന പൂരപ്രേമികളുടെ ആരവങ്ങള്‍ക്ക് നടുവില്‍ കുടമാറ്റം അവിസ്മരണീയമായി

Body:ഇലഞ്ഞിത്തറയിൽ നാലരയോടെ കൂട്ടിക്കലാശം കഴിഞ്ഞ് ഭഗവതിമാർ തെക്കോട്ടിറങ്ങി. തിടമ്പേറ്റി നന്ദൻ പുറത്തിറങ്ങിയപ്പോൾ തന്നെ തേക്കിൻകാട്ടിലെ ആൾക്കടൽ ഇരമ്പിയാർത്തു... ഇരുഭഗവതിമാരും രാജാവിനെ വണങ്ങി വന്ന് മുഖാമുഖം നിന്നു. പിന്നെ വർണ്ണക്കുടകളുടെ നീരാട്ടായിരുന്നു. നിറങ്ങളുടെ പകർന്നാട്ടത്തിൽ പൂരപ്രേമികൾ ആർത്ത് വിളിച്ചു. വൈകുന്നേരം 05.50 ഓടെ പാറമേക്കാവ് വിഭാഗം പച്ചപ്പട്ടുകുട നിവർത്തിയാണ് വര്‍ണക്കാഴ്ചകളുടെ വിസ്‌മയങ്ങള്‍ തീര്‍ത്ത കുടമാറ്റത്തിന് തുടക്കമിട്ടത്. അതേ പച്ചപട്ടുകുട നിവർത്തി തിരുവമ്പാടി മറുപടി നൽകി. ചുവപ്പ് പട്ട് കുട ഉയർത്തി പാറമേക്കാവിെൻറ വീണ്ടും പ്രകോപനം ഇതിൽ നീല കുട ചൂടി തിരുവമ്പാടിയുടെ തിരിച്ചടി. നീലയും, ചുവപ്പും, പച്ചയും, പിങ്കും, വൈലറ്റും നിറങ്ങളങ്ങനെ മാറി മറിഞ്ഞു.  കരകൗശല വിദ്യകളൊരുക്കിയ കുടകളും പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യവരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച കുടകളും, 18ാം പടിക്ക് മുകളിൽ കഴിയുന്ന ശബരിമല അയ്യപ്പനും, പുലിപ്പുറത്തേറിയ അയ്യപ്പനും മാറി മാറി ഉയർന്നു. 

Conclusion:കുടകളിലെ അലുക്കുകളിൽ സൂര്യകിരണം പൊൻ പ്രഭ ചാർത്തി ചന്തം കൂട്ടി. ഇരുട്ടിൽ എൽ.ഇ.ഡി.ലൈറ്റുകളായിരുന്നു പിന്നെ കൗതുകങ്ങളായിരുന്നത്. ഏഴുവർണ്ണങ്ങളുടെ നിറങ്ങൾക്കപ്പുറം വർണ്ണങ്ങളുണ്ടെന്ന് പൂരവർണ്ണക്കുടകൾ കാണിക്കുകയായിരുന്നു. 15 സെറ്റ് കുടകളാണ് ഓരോ വിഭാഗവും ഉയർത്തിയത്. കുടകൾ ആനപ്പുറമേറിയപ്പോൾ ജനങ്ങൾ ആർത്തിരമ്പി. കരഘോഷങ്ങൾ നിറഞ്ഞു. മൊബൈൽ ഫോണിലേക്ക് പകർത്താനും ആൾക്കൂട്ടം മൽസരിച്ചു. ഒരുമണിക്കൂറോളം പൂരനഗരിയെ നിറച്ചര്‍ത്ത് അണിയിച്ചിട്ടായിരുന്നു കുടമാറ്റം അവസാനിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ ഇലഞ്ഞിത്തറമേളം പൂരപ്രേമികള്‍ക്ക് ആവേശവും ആഹ്‌ളാദവുമായി. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണിത്വത്തില്‍ 250ഓളം കലാകാരന്‍മാര്‍ ആയിരുന്നു ഇക്കൊല്ലം പങ്കെടുത്തത്. വൈകുന്നേരം നാലരയോടെ സമാപിച്ച ഇലഞ്ഞിത്തറമേളത്തെ തുടര്‍ന്ന് തെക്കോട്ടിറക്കം. തുടര്‍ന്നായിരുന്നു കാഴ്ചകളുടെ വര്‍ണപ്പൊലിമയുമായി കുടമാറ്റം ആരംഭിച്ചത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.