ETV Bharat / state

ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

.ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചത്.

Death by illicit alcohol consumption  illegal liquor consuming death  irinjalakuda vyaja madhyam  irinjalakuda illegal liquor  ഇരിങ്ങാലക്കുട വ്യാജമദ്യം  തൃശൂർ വ്യാജമദ്യം കഴിച്ച് മരണം
Illegal liquor: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു
author img

By

Published : Nov 30, 2021, 9:50 AM IST

Updated : Nov 30, 2021, 12:24 PM IST

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് മരണം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ചിക്കന്‍ സെന്‍റര്‍ ഉടമ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന എടതിരിഞ്ഞി സ്വദേശി ബിജു (42) എന്നിവരാണ് മരിച്ചത്.

ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരും ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിൻ്റെ കടയിൽ വച്ചാണ് മദ്യം കഴിച്ചിരുന്നത്. ശേഷം ഇരിങ്ങാലക്കുട ഠാണാ ജങ്‌ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശാന്ത് മരിച്ചു.

ALSO READ: Shot dead in Wayanad: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; ബന്ധുവിന് പരിക്ക്

തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവേ ഇന്ന് പുലർച്ചയോടെയാണ് ബിജു മരിച്ചത്. നിശാന്തിൻ്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് മദ്യത്തിന്‍റെ ബാക്കിയും രണ്ടു ഗ്ലാസും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചാരായത്തിന്‍റെ മണമുള്ള വെള്ള നിറത്തിലുള്ള മദ്യമാണ് കഴിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങള്‍ ലാബിലെ പരിശോധനക്ക് ശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് മദ്യം എവിടെ നിന്നുമാണ് ലഭിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

Last Updated : Nov 30, 2021, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.