ETV Bharat / state

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍ - നിരോധിത പുകയില ഉല്‍പന്നങ്ങള്‍

പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഇരുപത്തി അയ്യായിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ അറസ്‌റ്റില്‍

Two arrested for possession of banned tobacco products  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമം  നിരോധിത പുകയില ഉല്‍പന്നങ്ങള്‍  banned tobacco products
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് യുവാ ക്കള്‍ അറസ്റ്റില്‍
author img

By

Published : Jun 11, 2022, 6:34 PM IST

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ എക്സൈസിന്‍റെ പിടിയില്‍. കരുനാഗപള്ളി കുലശേഖരപുരം സ്വദേശികളായ രാഹുല്‍, അജ്മല്‍ എന്നിവരാണ് പിടിയിലായത്. പതിനഞ്ച് ലക്ഷം വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ഇവരില്‍ നിന്ന് എക്സൈസ് സംഘം കണ്ടെത്തി.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ശനിയാഴ്‌ച പുലര്‍ച്ചെ ഉല്‍പന്നങ്ങള്‍ മംഗലാപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് 25000 പാക്കറ്റ് പുകയില പിടിച്ചെടുത്തത്. എക്സൈസ് ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ ടി.എം മജു, കൊടുങ്ങല്ലൂര്‍ റെയ്ഞ്ച് ഇൻസ്പെക്ടർ ഷാംനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പ്രിവന്‍റീവ് ഓഫീസർ മാരായ സാലിഹ്, ഫൈസൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. ബാബു, കെ.എ ബാബു, ജോഷി, ഡ്രൈവർ ഷിജു ജോർജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

also read: വയറ്റില്‍ 40 മയക്കുമരുന്ന് ക്യാപ്‌സ്യൂളുകള്‍ ; സ്‌കാനിങ്ങില്‍ കുടുങ്ങി, യുവതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.