എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃശൂരിൽ തുടക്കമായി. തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി.കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കും.
രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് തുഷാർ തൃശൂരിൽ എത്തിയത്. പൂങ്കുന്നം ശിവക്ഷേത്ര മൈതാനത്തെത്തിയ തുഷാർ വെള്ളാപ്പള്ളിയെ ബൈക്ക് റാലിയോടെയാണ് ബിജെപി-ബിഡിജെഎസ് പ്രവർത്തകർ സ്വീകരിച്ചത്. മുൻ ഡിജിപി ടി.പി. സെൻകുമാർ അടക്കമുള്ളവർ തുഷാറിനെ സ്വീകരിക്കാനെത്തിയിരുന്നു.
തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും കേന്ദ്ര സർക്കാരിന്‍റെവികസന നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ വാശി കാണിച്ചു. എന്നിട്ടും അവിശ്വാസികൾ എന്ന്സ്വയം പറയുന്ന സ്ത്രീകൾ മാത്രമാണ് മല കയറാൻ എത്തിയതെന്നും തുഷാര്‍ പറഞ്ഞു.
സ്ഥാനാർഥി മണ്ഡലത്തിൽ എത്തിയതോടെ ആവേശത്തിലായിരിക്കുകയാണ് എൻ.ഡി.എ ക്യാമ്പ്. വൈകിട്ട് വടക്കുംനാഥ ക്ഷേത്രത്തില്‍ദര്‍ശനം നടത്തിയതിന് ശേഷമാണ്പ്രചരണത്തിന് തുടക്കം കുറിച്ചത്. മേഖല കൺവെന്‍ഷനുകളും അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. അടുത്ത ദിവസം പ്രചരണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടെത്തിക്കാനുള്ള ഒരുക്കത്തിലാണ് എൻ.ഡി.എ. 12,081 വോട്ടാണ് കഴിഞ്ഞ തവണ ബിജെപിക്ക് തൃശൂരിൽ ലഭിച്ചത്.