തൃശൂർ: ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. ഇന്ന് സമ്പര്‍ക്കം വഴി 432 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗ ബാധിതരിൽ മൂന്ന് പേർ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയയതാണ്. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 80,322 ആണ്.