ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ സംസ്‌കാരം ഇന്ന് - kerala covid news updates

കഴിഞ്ഞ ദിവസമാണ് 87 വയസുള്ള കുമാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇയാൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേർ ക്വാറന്‍റൈനിലാണ്.

കൊവിഡ് 19 വാർത്തകൾ  തൃശൂർ കൊവിഡ് മരണം  കേരള കൊവിഡ് മരണം വാർത്ത  covid 19 news updates  trissur covid death news  kerala covid news updates  kerala covid death funeral
കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ സംസ്‌കാരം ഇന്ന്
author img

By

Published : Jun 8, 2020, 11:10 AM IST

തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്‍റെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകൾ നടത്തുക. കഴിഞ്ഞ ദിവസമാണ് 87 വയസുള്ള കുമാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇയാൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേർ ക്വാറന്‍റൈനിലാണ്.

കൊവിഡ് ബാധിച്ച് തൃശൂർ ജില്ലയിൽ മരിക്കുന്ന രണ്ടാമത്തെയാളാണ് കുമാരൻ. ശ്വാസ തടസത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും നടത്തിയ സ്രവ പരിശോധനയിലാണ് കുമാരന് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരിച്ചു.

കുമാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കേരളം വിട്ട് പുറത്ത് പോകാതിരുന്നിട്ടും രോഗമുണ്ടായത് ആശങ്ക ഉയർത്തുന്നുണ്ട്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ ആരംഭിച്ചു. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളും മെഡിക്കൽ കോളജിൽ ക്വാറന്‍റൈനിലാണ്. ചാവക്കാട് സ്വദേശിനിയായ കദീജ കുട്ടിയും ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.