ETV Bharat / state

തൃശൂർ നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും - thrissur pulikali

വെെകിട്ട് നാലരയോടെയാണ് പുലിക്കളി ആരംഭിക്കുക. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് കേന്ദ്ര സർക്കാർ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്

Pulikkali arrangements thrissur  പുലിക്കളി  പുലികളുടെ മെയ്യെഴുത്ത്  രാജ്യത്ത് ദുഃഖാചരണം  തൃശൂർ പുലിക്കളി  തൃശൂർ ഓണം വാർത്തകൾ  thrissur onam news  thrissur pulikkali  kerala news  തൃശൂർ സ്വരാജ് റൗണ്ട്
തൃശൂർ നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും
author img

By

Published : Sep 11, 2022, 12:37 PM IST

തൃശൂർ : പൂരനഗരിയെ ആവേശത്തിൽ ആറാടിക്കാൻ തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലിക്കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ച് മണിക്ക് തുടങ്ങി. വെെകിട്ട് നാലരയോടെയാണ് പുലിക്കളി ആരംഭിക്കുക.

ഏറ്റവും ദൈർഘ്യമേറിയ പുലികളുടെ മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. പിന്നാലെ കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് തുടങ്ങി.

പുലിക്കളിക്കുള്ള ഒരുക്കങ്ങളുടെ ദൃശ്യം

അഞ്ച് സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങുക.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് കേന്ദ്ര സർക്കാർ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ മാറ്റി വയ്ക്കുന്നത് ഭീമമായ നഷ്‌ടമുണ്ടാക്കുമെന്ന പുലിക്കളി സംഘങ്ങളുടെ അഭിപ്രായവും നടന്നുവരുന്ന പരിപാടികൾ തുടരാമെന്ന സർക്കാർ നിർദേശവും കണക്കിലെടുത്താണ് ഇന്ന് തന്നെ നടത്താൻ തീരുമാനിച്ചത്.

Also read: മൂന്നാം ഓണനാളിൽ ചരിത്രം കുറിച്ച് പെൺ കുമ്മാട്ടികൾ ; തൃശൂരിന്‍റെ നാട്ടിടവഴികളിൽ നിറഞ്ഞാട്ടം

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 50,000 രൂപ, 40,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. വിജയികൾക്ക് ഏഴടി ഉയരമുള്ള ട്രോഫിയും നൽകും. മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും സമ്മാനങ്ങൾ വേറെയുമുണ്ട്. മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളെല്ലാം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.