ETV Bharat / state

തൃശൂര്‍ പൂരം; തിടമ്പേറ്റി ഗജസാമ്രാട്ട് തെച്ചിക്കോട്ട് രാമചന്ദ്രന്‍, ആരവങ്ങളില്‍ ലയിച്ച് പൂരനഗരി - തൃശൂര്‍ പൂരം

ഇലഞ്ഞിത്തറമേളം, മഠത്തില്‍ വരവ്, കുടമാറ്റം, തെക്കോട്ടിറക്കം എന്നീ വര്‍ണാഭമായ ചടങ്ങുകളെല്ലാം ഇന്ന് നടക്കും. പകല്‍പ്പൂരം നാളെയാണ് നടക്കുക. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും

Thrissur pooram 2023  Thrissur pooram  Kerala Thrissur pooram  Thrissur pooram Kerala  Famous Thrissur pooram  Festival of Kerala  Kerala biggest temple festival  വടക്കുംനാഥന്‍റെ മണ്ണില്‍ പൂരം കൊടിയേറി  തെച്ചിക്കോട്ട് രാമചന്ദ്രന്‍  കുടമാറ്റം  ഇലഞ്ഞിത്തറമേളം  മഠത്തില്‍ വരവ്  പകല്‍പ്പൂരം  തെക്കോട്ടിറക്കം  തൃശൂര്‍ പൂരം  തൃശൂര്‍ പൂരം 2023
Thrissur pooram 2023
author img

By

Published : Apr 30, 2023, 10:19 AM IST

Updated : Apr 30, 2023, 11:47 AM IST

പൂര ലഹരിയില്‍ തൃശിവപേരൂര്‍

തൂശൂര്‍: ആരവങ്ങളും ആര്‍പ്പു വിളിയുമായി തൃശൂര്‍ ഉണര്‍ന്നു. പൂരാവേശത്തില്‍ ലയിച്ച് സാംസ്‌കാരിക നഗരി. കണിമംഗലം ശാസ്‌താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നളളിയതോടെയാണ് പൂരത്തിന് തുടക്കമായത്. പൂരപ്രേമികളുടെ വികാരമായ തെച്ചിക്കോട്ട് രാമചന്ദ്രന്‍ നെയ്‌തിലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയില്‍ എത്തിയതോടെ ആവേശം കൊടുമുടി കയറി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാനായി കാത്തുനിന്നത്.

പൂരത്തിന് തുടക്കം കുറിച്ചതോടെ ചെറുപൂരങ്ങളും എത്തിത്തുടങ്ങി. ഇലഞ്ഞിത്തറമേളം, പ്രസിദ്ധമായ മഠത്തില്‍ വരവ്, കുടമാറ്റം, തെക്കോട്ടിറക്കം എന്നീ വര്‍ണാഭമായ ചടങ്ങുകളെല്ലാം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയോടെയാണ് വാദ്യാഘോഷം തീര്‍ക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങുക. തുടര്‍ന്ന് ഉച്ചയ്‌ക്ക് 12.15ന് പാറമേക്കാവിന്‍റെ എഴുന്നളളത്തും നടക്കും. രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകുന്നേരം അഞ്ച് മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് പ്രസിദ്ധമായ പൂരം വെടിക്കെട്ട് നടക്കുക.

പകല്‍പ്പൂരം നാളെയാണ് നടക്കുക. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.

Last Updated : Apr 30, 2023, 11:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.