തൃശൂർ: ഏങ്ങണ്ടിയൂരിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചേറ്റുവ കടവിന് പടിഞ്ഞാറ് ഇസ്മയില്‍ ഹാജി കോളനിയില്‍ പുതുവീട്ടില്‍ ഹക്കീം-ഷാജിത ദമ്പതികളുടെ ഏകമകന്‍ ഹബീബാണ് (15)മരിച്ചത്. കൂട്ടുകാരോടൊപ്പം ഏങ്ങണ്ടിയൂര്‍ പനയംകുളങ്ങര ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കൂട്ടുകാരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഹബീബിനെ ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടൂര്‍ അലീമുല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഹബീബ്.
ഏങ്ങണ്ടിയൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു - THRISSUR YOUNGSTER DEATH
പാടൂര്‍ അലീമുല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഹബീബ്