ETV Bharat / state

തൃശൂർ ജില്ലയിൽ ആശങ്കയായി സമ്പർക്ക വ്യാപനം തുടരുന്നു

ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ നാല് പേർക്കും പട്ടാമ്പിയിലെ ക്ലസ്റ്ററിൽ ഉൾപ്പെട്ട രണ്ടും മൂന്നും വയസുള്ള പെൺകുട്ടികൾക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

THRISSUR  COVID UPDATE  കൊവിഡ് രോഗം  ഇരിഞ്ഞാലക്കുട ഫയർ സ്റ്റേഷന്‍  പട്ടാമ്പി  ആന്‍റിജന്‍  കെഎസ്ആർടിസി ചാലക്കുടി
ജില്ലയിൽ ആശങ്കയായി സമ്പർക്കവ്യാപനം തുടരുന്നു.
author img

By

Published : Jul 24, 2020, 10:40 PM IST

തൃശൂർ: ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ നാല് പേർക്കും പട്ടാമ്പിയിലെ ക്ലസ്റ്ററിൽ ഉൾപ്പെട്ട രണ്ടും മൂന്നും വയസുള്ള പെൺകുട്ടികൾക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 13 പേർ ജില്ലയിൽ രോഗമുക്തി നേടി. നിലവിൽ 415 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നുള്ള ഫയര്‍‌സ്റ്റേഷൻ ജീവനക്കാരായ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ അടച്ചു. ഫയർ സ്റ്റേഷനിലെ 36 ജീവനക്കാരിൽ 15 പേർക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത്. കണ്ടക്ടർക്കും ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചതോടെ കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയും അടച്ചു. ഇതോടെയാണ് രോഗം പടരുന്ന ഇരിങ്ങാലക്കുട നഗരസഭയിലും, മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ മുതലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക. തൃശൂർ മെഡിക്കൽ കോളജിലെ രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ ഉൾപ്പെടെ 50 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായി. തുടർന്ന് മെഡിക്കൽ കോളജിലെ ഓർത്തോ, സർജറി വാർഡുകൾ അടച്ചു.

മെഡിക്കൽ കോളജിൽ ഇന്ന്‌ മുതൽ കൊവിഡ് ആന്‍റിജന്‍ പരിശോധന ആരംഭിച്ചു. ഡോക്ടർമാർ ഉൾപ്പെടെ 50 ജീവനക്കാരിൽ പരിശോധന നടത്തും. രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ച വാർഡുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാരെയും പരിശോധനക്ക് വിധേയരാക്കും. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതുവരെ രോഗം ബാധിച്ച 1057 പേരിൽ 618 പേർ രോഗമുക്തി നേടി. ഇന്ന് മാത്രം 13 പേരാണ് രോഗമുക്തി നേടിയത്. രോഗം സ്ഥിരീകരിച്ച 415 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 20 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.