തൃശൂർ: മണ്ണുത്തിക്കടുത്ത് ചിറക്കാക്കോട് കച്ചിത്തോട് ആനന്ദ നഗറിലെ പുറമ്പോക്കിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും മൂന്ന് ചാക്ക് ശർക്കരയും കണ്ടെടുത്തു. കുറ്റിക്കാടിനുള്ളിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
വാഷ് സംഭവ സ്ഥലത്ത് വച്ചു തന്നെ ഉദ്യോഗസ്ഥർ നശിപ്പിച്ചു. പ്രതിയെക്കുറിച്ച് എക്സൈസ് സംഘത്തിന് സുചന ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്ക് ഡൗൺ ആരംഭിച്ചതോടെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ചാരായ വാറ്റ് വീണ്ടും സജീവമായതാണ് വിവരം.
read more: ഓക്‌സിജൻ ക്ഷാമം; റെയിൽവേയുടെ ഓക്‌സിജൻ എക്‌സ്‌പ്രസുകൾ കേരളത്തിലേക്കും
എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ കെ.എം സജീവ്, ടി.ആർ. സുനിൽകുമാർ ജെയ്സൻ ജോസ് സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ്. എ, എൻആർ രാജു എന്നിവരടങ്ങിയ സംഘമാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്.