ETV Bharat / state

ചരിത്രപ്രാധാന്യമുള്ള തൃക്കുമാരകുടം കുളം ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രം ; തെരുവുനായകളുടെ വിഹാരകേന്ദ്രം - കുളം നവീകരണം

തൃക്കുമാരകുടം കുളത്തിന്‍റെThrikkumarakudam pond) ചുറ്റുമതിലും നടപ്പാതയും പടവുകളുമെല്ലാം കാടുപിടിച്ച നിലയിലാണ്. കുളത്തിന്‍റെ ഒരു ഭാഗം കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ(kochin dewaswom board) കീഴിൽ വരുന്ന ക്ഷേത്രത്തിന്‍റെ വകയാണെന്ന് പറയപ്പെടുന്നുവെങ്കിലും അതിലെ ആധികാരികത തെളിയിക്കാന്‍ ബോര്‍ഡിന് ഇതുവരെയും സാധിച്ചിട്ടില്ല.

Thrikkumarakudam Pond thrissur  kochin dewaswom board  former minister Adv. V.S Sunil Kumar  തൃക്കുമാരകുടം കുളം  തൃക്കുമാരകുടം കുളം നശിക്കുന്നു  കൊച്ചിൻ ദേവസ്വം ബോർഡ്  അഡ്വ.വി.എസ് സുനിൽ കുമാർ  കുളം നവീകരണം  Pond renovation
രണ്ടര ഏക്കറിലെ തൃക്കുമാരകുടം കുളം; ഇന്ന് തെരുവുനായകളുടെയും പാമ്പുകളുടെയും വിഹാരകേന്ദ്രം
author img

By

Published : Nov 22, 2021, 7:21 PM IST

തൃശൂർ : അധികൃതരുടെ അവഗണനയിൽ നശിച്ച് ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ തൃക്കുമാരകുടം കുളം(Thrikkumarakudam pond). രണ്ടര ഏക്കറിൽ പരന്നുകിടക്കുന്ന കുളത്തിന്‍റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. തടാകം പോലെ പരന്നുകിടന്നിരുന്ന കുളം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രവും തെരുവുനായകളുടെ വാസസ്ഥലവുമാണ്.

കുളത്തിന്‍റെ ചുറ്റുമതിലും നടപ്പാതയും പടവുകളുമെല്ലാം കാടുപിടിച്ച നിലയിലാണ്. കുളത്തിനടുത്ത് രണ്ട്‌ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ഇവിടെ വരുന്ന ഭക്തർ കാല് കഴുകാൻ പോലും കുളത്തെ ആശ്രയിക്കുന്നില്ല. കുളവും പരിസരവും വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടര ഏക്കറിലെ തൃക്കുമാരകുടം കുളം; ഇന്ന് തെരുവുനായകളുടെയും പാമ്പുകളുടെയും വിഹാരകേന്ദ്രം

കുളത്തിന്‍റെ ഒരു ഭാഗം കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ(kochin dewaswom board) കീഴിൽ വരുന്ന ക്ഷേത്രത്തിന്‍റെ വകയാണെന്ന് പറയപ്പെടുന്നുവെങ്കിലും അതിലെ ആധികാരികത തെളിയിക്കാന്‍ ബോര്‍ഡിന് ഇതുവരെയും സാധിച്ചിട്ടില്ല.

Also Read: Kerala Assembly Ruckus case| ജഡ്‌ജി എത്തിയില്ല ; മന്ത്രി ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾക്ക് ആശ്വാസം

കുളവും പരിസരവും വൃത്തിയാക്കുന്നതിനായി ജലനിർഗമന പദ്ധതിയിൽ ഉൾപ്പെടുത്തി ചില പ്രവർത്തനങ്ങൾക്ക് മുൻമന്ത്രി അഡ്വ.വി.എസ് സുനിൽ കുമാർ(former minister Adv. V.S Sunil Kumar) തുടക്കമിട്ടെങ്കിലും ആദ്യ ഘട്ടത്തിൽ തന്നെ നിലച്ചു.

വരുംകാലങ്ങളില്‍ വരള്‍ച്ചയെ ഫലപ്രദമായി നേരിടാനാകുമെന്നും അയ്യന്തോള്‍ മേഖല, കലക്‌ടറേറ്റ് പരിസരം തുടങ്ങി സമീപപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നുമുള്ള ഉദ്ദേശം മുൻനിർത്തിയാണ് പദ്ധതി ആരംഭിച്ചത്. നാട്ടുകാർ വർഷങ്ങളായി ഉപയോഗിച്ചിരുന്ന കുളിസ്ഥലം നവീകരിച്ച് നീന്തൽ കുളമാക്കാനും ചെറിയ പാർക്കും ഉല്ലാസകേന്ദ്രവും ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു.

എന്നാൽ എല്ലാം പാതിവഴി പോലും എത്തുന്നതിന് മുൻപേ നിലച്ചു. പൈതൃക കുളത്തെ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ അധികൃതർ എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.