ETV Bharat / state

കടൽക്ഷോഭം അതിശക്തം; ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ തീരമേഖല ഭീതിയില്‍

ഇരുപതോളം വീടുകൾ തകർച്ചാ ഭീഷണിയിൽ. നൂറോളം വീടുകളിൽ വെള്ളം കയറി.

ഏങ്ങണ്ടിയൂർ കടൽക്ഷോഭം തൃശൂർ പുനർഗേഹം Thissur ENGANDIYOOR KADALETTAM
കടൽക്ഷോഭം അതിശക്തം; ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ തീരമേഖല ഭീതിയില്‍
author img

By

Published : Jun 21, 2020, 12:20 PM IST

Updated : Jun 21, 2020, 2:43 PM IST

തൃശൂര്‍: ഏങ്ങണ്ടിയൂർ പഞ്ചായത്തിന്‍റെ തീരമേഖലയിൽ കടൽക്ഷോഭം അതിശക്തമായി തുടരുന്നു. ഇരുപതോളം വീടുകൾ തകർച്ചാ ഭീഷണിയിൽ. നൂറോളം വീടുകളിൽ വെള്ളം കയറി. സാഗർ ക്ലബ്ബിന് വടക്കുഭാഗത്ത് രണ്ടിടങ്ങളിൽ തീരവും കടലും ഒന്നായതിന് സമാനമായ സ്ഥിതിയാണുള്ളത്. പാതിഭാഗം തകർന്ന കടൽഭിത്തി കവിഞ്ഞെത്തുന്ന കടൽവെള്ളം അതിശക്തമായാണ് കരയിലേക്ക് ഒഴുകിയെത്തുന്നത്. പൊക്കുളങ്ങരയിൽ നിന്ന് അഴിമുഖത്തേക്കുള്ള സീവാൾ റോഡിന്‍റെ പലഭാഗങ്ങളും തകർന്ന് വെള്ളക്കെട്ടായ അവസ്ഥയാണ്. കടൽക്ഷോഭം രൂക്ഷമായ ഈ ഭാഗങ്ങളിൽ ജിയോ ബാഗ് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കടൽക്ഷോഭ സമയങ്ങളിൽ മാത്രം നടപടിയെടുക്കാൻ മുന്നോട്ടുവരുന്ന പതിവ് രീതിയാണ് അധികൃതർക്കെന്നും നാട്ടുകാർ ആരോപിക്കുന്നു. ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിന് പിന്നാലെ മൂന്നിടങ്ങളിൽ ഇട പുലിമുട്ടുകൾ നിർമിക്കുകയും നാട്ടുതോട് തുറക്കുകയും ചെയ്യുന്നത് കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

കടൽക്ഷോഭം അതിശക്തം; ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ തീരമേഖല ഭീതിയില്‍

ശക്തമായ കടൽക്ഷോഭമുള്ള മൂന്നിടങ്ങളിൽ ഇട പുലിമുട്ടുകൾ നിർമിക്കുന്നതോടെ മണൽ നിറഞ്ഞ് തീരം സംരക്ഷിക്കപ്പെടും. നാട്ടുതോട് ആഴംകൂട്ടി തുറക്കുന്നത് വെള്ളക്കെട്ട് ഒഴിവാക്കും. സീവാൾ റോഡിന് പടിഞ്ഞാറ് അമ്പതുമീറ്ററിനുള്ളിലെ 36 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനർഗേഹം പദ്ധതി അവസാനഘട്ടത്തിലാണെന്നും അധികൃതർ ഉറപ്പ് നൽകുന്നു. അതേ സമയം എങ്ങണ്ടിയൂരിന്‍റെ തീരമേഖലയിൽ തുടരുന്ന കടൽക്ഷോഭത്തെ തടയാൻ ജിയോ ബാഗ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊക്കുളങ്ങര പഴയ സാഗർ ക്ലബ്ബ് മുതൽ തെക്കുഭാഗത്ത് 235 മീറ്റർ ദൂരം ജിയോ ബാഗുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇറിഗേഷൻ വകുപ്പ് ആരംഭിച്ചിരിക്കുന്നത്.

Last Updated : Jun 21, 2020, 2:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.