തൃശൂർ: ജലനിരപ്പ് 419 മീറ്ററായി ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ തൃശൂർ ജില്ലാ കലക്ടർ എസ്. ഷാനവാസ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്നാണ് ജലനിരപ്പ് 419 മീറ്ററായത്. 419.41 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഇതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്താൻ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജീനിയർ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു - Red alert announced
ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി.