തൃശൂർ: പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഘരോവോ ചെയ്തതിനെ തുടർന്ന് വില്ലേജ് ഓഫിസർ കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൂർ വില്ലേജ് ഓഫിസർ സിമിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വില്ലേജ് ഓഫിസിലെ ഇന്‍റർനെറ്റ് തകരാർ മൂലം ലൈഫ് മിഷൻ പദ്ധതിയിലേയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയിരുന്നു. തുടർന്ന് ഓണ്‍ലൈനായി അപേക്ഷിച്ചവർ ഓഫിസിലെത്തി പരാതിപ്പെടാന്‍ തുടങ്ങി. ഇതറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് വില്ലേജ് ഓഫിസിലെത്തി നടപടി ചോദ്യം ചെയ്യുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. സമരം തുടരുന്നതിനിടെയാണ് വില്ലേജ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചത്. സിമിയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്ലേജ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു
പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും ഘരോവോ ചെയ്തതിനെ തുടർന്നാണ് വില്ലേജ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചത്