തൃശ്ശൂർ: പൊലീസിലെ ചിലരുടെ പെരുമാറ്റം പൊലീസിന്‍റെ ആകെ നേട്ടത്തെ കുറച്ച് കാണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്കപ്പ് മർദ്ദനങ്ങൾ അവസാനിപ്പിക്കണമെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞു. ലോക്കപ്പ് മർദ്ദനം നടത്തുന്നവർക്ക് പൊലീസിൽ സ്ഥാനം ഉണ്ടാവില്ലെന്നും കുറ്റം ചെയ്താല്‍ പൊലീസ് ആയാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമിയിൽ വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതു ജനങ്ങളോടുള്ള പെരുമാറ്റം നിലവാരം ഇല്ലാത്തതായാൽ അത് പൊലീസ് ചെയ്ത ഒരുപാട് നല്ല കാര്യങ്ങളുടെ അപകീർത്തിക്ക് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.