ETV Bharat / state

ചരിത്രമുറങ്ങുന്ന മുസിരിസിലേക്ക് വിദ്യാർഥികളുടെ പൈതൃക നടത്തം - മുസിരിസിന്‍റെ പെരുമകളും കഥകളും

ക്ലാസ് മുറികളിൽ നിന്ന് ചരിത്രത്തിലേയ്ക്കുള്ള നടത്തം കൂടിയാണ്‌ മുസിരിസ് പൈതൃക പദ്ധതിയുടെ 'പൈതൃക നടത്തം'

Muziris student walk  പൈതൃക നടത്തം  മുസിരിസിലേക്ക് വിദ്യാർഥികളുടെ പൈതൃക നടത്തം  പൈതൃക പദ്ധതി  മുസിരിസിന്‍റെ പെരുമകളും കഥകളും  Heritage Walk to the Muziris
നടത്തം
author img

By

Published : Jan 15, 2020, 10:27 AM IST

Updated : Jan 15, 2020, 11:52 AM IST

തൃശൂർ: ചരിത്രം ഉറങ്ങുന്ന മുസിരിസിന്‍റെ പെരുമകളും കഥകളും തേടിയുള്ള പൈതൃക നടത്തത്തിന് തുടക്കമായി. പഴയ തുറമുഖ പട്ടണത്തിന്‍റെ പെരുമയെക്കുറിച്ച് പറഞ്ഞും ചർച്ച ചെയ്തും കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കോട്ടയിലൂടെ വിദ്യാർഥികൾക്കൊപ്പം പൈതൃക നടത്തത്തിൽ മന്ത്രി തോമസ് ഐസകും പങ്കുചേർന്നു. മുസിരിസ് മേഖലയുടെ ചരിത്ര പ്രാധാന്യം കേരളത്തിലെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനായി മുസിരിസ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചത്.

മുസിരിസിലേക്ക് വിദ്യാർഥികളുടെ പൈതൃക നടത്തം

പൈതൃക നടത്തത്തിൽ വിദ്യാർഥികളും അധ്യാപകരും സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ടവരും പങ്കാളികളായി. ചരിത്രത്തെ തേടിയുള്ള നടത്തത്തിൽ കൊടുങ്ങല്ലൂരിലെത്തിയ അതിഥികൾ ആതിഥേയരായി മാറിയ ചരിത്രവും കൊടുങ്ങല്ലൂരിന്‍റെ കേട്ടു മറന്ന കഥകളും അവർ പങ്കുവെച്ചു.

കോട്ടപ്പുറം സെന്‍റ് ആൻസ്, കൊടുങ്ങല്ലൂർ ബോയ്‌സ് ഹയർസെക്കന്‍ററി സ്‌കൂൾ, ഗവ. ഗേൾസ് ഹയർസെക്കന്‍ററി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മന്ത്രിയുമായി സംവാദത്തിനെത്തിയത്. മുസിരിസ് കോട്ടയിലെ പുരാതന അവശിഷ്‌ടങ്ങളും ശേഷിപ്പുകളും അത്ഭുതത്തോടെ അവർ നോക്കികണ്ടു. പുസ്‌തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ മുസിരിസിന്‍റെ കഥകളിലൂടെയുള്ള യാത്ര വിദ്യാർഥികൾക്ക് പുതിയ അനുഭവമായി.

ചേരമാൻ പള്ളി, പാലിയം കൊട്ടാരം, ജൂത സിനഗോഗുകൾ, പട്ടണം എന്നീ സ്‌മാരകങ്ങളെക്കുറിച്ച് ചരിത്രകാരനും തീരദേശ പൈതൃക പദ്ധതി ഡയറക്ടറുമായ പ്രൊഫ. കേശവൻ വെളുത്താട്ടും മന്ത്രി തോമസ് ഐസകും ചേർന്ന് വിദ്യാർഥികൾക്ക് അറിവ് പകർന്ന് നൽകി. അനൗപചാരക ചരിത്ര പഠനോപാധി എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കോട്ടപ്പുറം കോട്ടയിൽ മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിർവഹിച്ചത്. കോട്ടയിൽ നിന്നാരംഭിച്ച നടത്തം പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ എല്ലാ ചരിത്രസ്മാരകങ്ങളെയും സന്ദർശിക്കാൻ ഉതകുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2020ൽ ഒരു ലക്ഷം വിദ്യാർഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Intro:ചരിത്രം ഉറങ്ങുന്ന മുസിരിസിന്റെ പെരുമകളും കഥകളും തേടിയുള്ള പൈതൃക നടത്തത്തിന് തുടക്കമായി. പഴയ തുറമുഖ പട്ടണത്തിന്റെ പെരുമയെക്കുറിച്ച് പറഞ്ഞും ചർച്ച ചെയ്തും കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കോട്ടയിലൂടെ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസകും ചേർന്നപ്പോൾ നടത്തം മറ്റൊരു ചരിത്രമായി....Body:ക്ലാസ് മുറികളിൽ നിന്ന് ചരിത്രത്തിലേയ്ക്കുള്ള നടത്തം കൂടിയായാണ്‌ മുസിരിസ് പൈതൃക പദ്ധതി 'പൈതൃക നടത്തം സംഘടിപ്പിച്ചത്.ചരിത്രത്തെ തേടിയുള്ള നടത്തത്തിൽ കൊടുങ്ങല്ലൂരിന്റെ കേട്ടു മറന്ന കഥകളും കൊടുങ്ങല്ലൂരിലെത്തിയ അതിഥികൾ ആതിഥേയരായി മാറിയ ചരിത്രവും അവർ പങ്കുവെച്ചു.പൈതൃക നടത്തം എന്നു പേരിട്ട പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പങ്കാളികളായി. കോട്ടപ്പുറം സെന്റ് ആൻസ്, കൊടുങ്ങല്ലൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, ഗവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മന്ത്രിയുമായി സംവാദത്തിനെത്തിയത്.മുസിരിസ് കോട്ടയിലെ പുരാതന അവശിഷ്ടങ്ങളും ശേഷിപ്പുകളും അത്ഭുതത്തോടെ നോക്കികണ്ടു.പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ മുസിരിസിന്റെ കഥകളിലൂടെയുള്ള യാത്ര വിദ്യാർത്ഥികൾക്ക് പുതുമയായി.ചേരമാൻ പള്ളി, പാലിയം കൊട്ടാരം, ജൂത സിനഗോഗുകൾ, പട്ടണം എന്നീ സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ് മന്ത്രിയും, ചരിത്രകാരനും തീരദേശ പൈതൃക പദ്ധതി ഡയറക്ടറുമായ പ്രൊഫ കേശവൻ വെളുത്താട്ടും ചേർന്ന് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി.മുസിരിസ് മേഖലയുടെ ചരിത്ര പ്രാധാന്യം കേരളത്തിലെ വിദ്യാർഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി മുസിരിസ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചത്. അനൗചാരക ചരിത്ര പഠനോപാധി എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കോട്ടപ്പുറം കോട്ടയിൽ ധനകാര്യ-കയർ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവ്വഹിച്ചത്. കോട്ടപ്പുറം കോട്ടയിൽ നിന്നാരംഭിക്കുന്ന നടത്തം പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ എല്ലാ ചരിത്രസ്മാരകങ്ങളെയും സന്ദർശിച്ച് മനസ്സിലാക്കാൻ ഉതകുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2020ൽ ഒരു ലക്ഷം വിദ്യാർഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Jan 15, 2020, 11:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.