തൃശ്ശൂര്‍: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവില്‍ ഭക്തർക്കെതിരെ പിണറായി സർക്കാർ ആക്രമണം അഴിച്ചുവിട്ടതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ച് നിൽക്കുമെന്നും ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. അമിക്കസ്ക്യൂറി പ്രളയ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഒരു നിമിഷം പോലും കേരളത്തിലെ കമ്യുണിസ്റ്റ് സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബിജെപി ആർഎസ്എസ് പ്രവർത്തകര്‍ക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നുവെന്നും അതില്‍ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ മറവില്‍ ഭക്തരെ പിണറായി സർക്കാർ ആക്രമിച്ചു: അമിത് ഷാ
വിശ്വാസം സംരക്ഷിക്കാൻ ബിജെപി അയ്യപ്പ ഭക്തർക്കൊപ്പം നില്‍ക്കുമെന്ന് അമിത് ഷായുടെ വാഗ്ദാനം
തൃശ്ശൂര്‍: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവില്‍ ഭക്തർക്കെതിരെ പിണറായി സർക്കാർ ആക്രമണം അഴിച്ചുവിട്ടതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ച് നിൽക്കുമെന്നും ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. അമിക്കസ്ക്യൂറി പ്രളയ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഒരു നിമിഷം പോലും കേരളത്തിലെ കമ്യുണിസ്റ്റ് സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബിജെപി ആർഎസ്എസ് പ്രവർത്തകര്‍ക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നുവെന്നും അതില്‍ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.
Body:ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ മറവിൽ ഭക്തർക്കെതിരെ ആക്രമണങ്ങൾ നടന്നു. ശബരിമല ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ചു നിൽക്കുമെന്നും സങ്കൽപ് പത്രയിൽ പറഞ്ഞപോലെ ശബരിമല ആചാരങ്ങൾ മുഴുവനായി സുപ്രീംകോടതിയെ ധരിപ്പിക്കാൻ ബിജെപി ശ്രമിക്കുമെന്നും ശബരിമല ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയാറാണെന്നും അമിത് ഷാ തൃശ്ശൂരിൽ പറഞ്ഞു.
Byte അമിത് ഷാ
Conclusion:ഒരുഭാഗത്തു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും തെരെഞ്ഞെടുപ്പിനെ നേരിടുമ്പോൾ മറുഭാഗത്ത് രാഹുലിന്റെ നേതൃത്വത്തിൽ മുന്നണി ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.കമ്മ്യൂണിസ്റ്റ്കാരും മുന്നണിക്കായി ശ്രമിക്കുന്നു.എന്നാൽ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആർക്ക് കഴിയും എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വിഷയമെന്നും അമിക്കസ്ക്യുരി പ്രളയ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഒരു നിമിഷം പോലും കേരളത്തിലെ കമ്യുണിസ്റ്റ് സർക്കാരിന് ഭരണത്തിൽ തുടരാൻ അധികാരമില്ല.കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബിജെപി ആർഎസ്എസ് പ്രവർത്തകക്കെതിരെ നിരവധി ആക്രമണങ്ങളാണ് നടന്നത്.40 ബിജെപി പ്രവർത്തകർക്ക് ജീവൻ നഷ്ട്ടപ്പെട്ടതിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ 525ഓളം ആൾക്കൂട്ട ആക്രമണങ്ങൾ നടന്നു.ഇന്ത്യയിൽ എവിടെ ആൾക്കൂട്ട ആക്രമണം നടന്നാലും ഓടിയെത്തുന്നവർ സ്വന്തം നാട്ടിൽ നടന്നപ്പോൾ മൗനികളായി വായും പൂട്ടിയിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
ETV Bharat
Thrissur