ETV Bharat / state

തൃശൂരിൽ അധ്യാപകരുടെ കാർഷിക ചലഞ്ച്

സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ പദ്ധതിയോട് ചേർന്ന് കെ.എസ്.ടി.എ സംഘടിപ്പിച്ച കാർഷിക ചലഞ്ചിന്‍റെ ജില്ലാതല ഉദ്ഘാടനം പരയ്ക്കാട് എ.യു.പി.എസ് സ്കൂളിൽ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

തൃശൂർ  സുഭിക്ഷ പദ്ധതി  കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ  Raveendranath  Agricultural Challenge  Thrissur  വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്  Minister of Education
തൃശൂറിൽ കാർഷിക ചലഞ്ചിന്‍റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു
author img

By

Published : May 31, 2020, 6:47 PM IST

തൃശൂർ: കാർഷിക സംസ്കാരം വിദ്യാർഥികളിൽ രൂപപ്പെടുത്തണമെന്നും വിദ്യാലയ അങ്കണങ്ങൾ കാർഷിക സംസ്കൃതിയുടെ നല്ല മനസ്സും വിത്തും ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ പദ്ധതിയോട് ചേർന്ന് കെ.എസ്.ടി.എ സംഘടിപ്പിച്ച കാർഷിക ചലഞ്ചിന്‍റെ ജില്ലാതല ഉദ്ഘാടനം പരയ്ക്കാട് എ.യു.പി.എസ് സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂറിൽ കാർഷിക ചലഞ്ചിന്‍റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത മോഹൻദാസ്, പു.ക.സ സംസ്ഥാന സെക്രട്ടറി ഡോ.സി. രാവുണ്ണി, പു.ക.സ ജില്ലാ സെക്രട്ടറി ഡോ.എം.എൻ.വിനയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി.പോൾ, സി.ജി.സജീഷ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് പി പോൾ, തൃശൂർ ഡി.ഇ.ഒ ടി.ഡി അനിതകുമാരി, കെ.എം. ഗോപീദാസൻ, സ്കൂൾ മാനേജർ കെ.ജനാർദ്ദനൻ, എന്നിവർ പങ്കെടുത്തു. ജില്ലയിൽ 20 ഏക്കർ സ്ഥലത്ത് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. പൊതുസ്ഥലങ്ങളിലും തരിശുനിലങ്ങളിലും വിദ്യാലയങ്ങളോട് ചേർന്നും അധ്യാപകരുടെ വീട്ടുവളപ്പിലുമാണ് കൃഷി ഇറക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.