ETV Bharat / state

തൃശൂര്‍ മാപ്രാണം കൊലപാതക കേസ്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

പ്രതിക്ക് നേരെ ബന്ധുക്കളുടെ കയ്യേറ്റശ്രമം

മാപ്രാണം കൊലപാതകം: തെളിവെടുപ്പിനെത്തിച്ച പ്രതിക്ക് നേരെ ബന്ധുക്കളുടെ രോക്ഷപ്രകടനം
author img

By

Published : Sep 21, 2019, 8:35 AM IST

തൃശൂർ: തൃശൂര്‍ മാപ്രാണത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് രവിയെ തെളിവെടുപ്പിനെത്തിച്ചു. കൊല്ലപ്പെട്ട രാജന്‍റെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ എത്തിച്ചത്. പ്രതിക്ക് നേരെ ബന്ധുക്കളുടെ കയ്യേറ്റശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് ബന്ധുക്കളെ ശാന്തരാക്കിയ ശേഷമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയെ എത്തിക്കുന്നതറിഞ്ഞ് വന്‍ജനാവലിയാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മാപ്രാണം സ്വദേശി വാലത്ത് രാജനെ വീട്ടില്‍ കയറി സഞ്ജയ്‍യുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചത്. സഞ്ജയ് ഇരിങ്ങാലക്കുടയിലെ ഒരു സിനിമ തിയേറ്റര്‍ വാടകക്ക് എടുത്ത് നടത്തുന്നുണ്ട്. തിയറ്ററിന് തൊട്ടടുത്താണ് കൊല്ലപ്പെട്ട രാജന്റെ വീട്. തിയേറ്ററിലേക്ക് വരുന്ന വാഹനങ്ങള്‍ സ്ഥിരമായി രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഞ്ജയ് ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍.

മാപ്രാണം കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Intro:മാപ്രാണം കൊലപാതകം, തെളിവെടുപ്പിന് എത്തിച്ച മുഖ്യപ്രതി വര്‍ണ്ണാ തിയ്യേറ്റര്‍ നടത്തിപ്പുക്കാരന്‍ സജ്ഞയ് രവിയ്ക്ക് നേരെ രാജന്റെ ബന്ധുക്കളുടെ രോക്ഷപ്രകടനം,
Body:

കോളിളക്കം സൃഷ്ട്രിച്ച മാപ്രാണം രാജന്‍ കൊലക്കേസില്‍ മുഖ്യപ്രതിയായ വര്‍ണ്ണാ തിയ്യേറ്റര്‍ നടത്തിപ്പുക്കാരന്‍ ഇരിങ്ങാലക്കുട സ്വദേശി നെടുംപുരയ്ക്കല്‍ സജ്ഞയ് രവിയെ തെളിവെടുപ്പിനായി രാജന്റെ വീട്ടിലെത്തിച്ചപ്പോള്‍ പ്രതിയ്ക്ക് നേരെ രാജന്റെ ബന്ധുക്കളുടെ മര്‍ദ്ധനവും ആക്രോശവും നടന്നു. സജ്ഞയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുക്കാരും ബന്ധുക്കളും വീട്ടിന് സമീപം തടിച്ച് കൂടിയിരുന്നു. ജീപ്പില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ സജ്ഞയ്ക്ക് നേരെ രാജന്റെ മകളും അമ്മയും കൊല്ലടാ അവനെ എന്ന ആക്രോശവുമായി അടുത്തു. സംഭവത്തില്‍ കുത്തേറ്റ് ചികിത്സയിലിരിക്കുന്ന മരുമകനും വേദന കഠിച്ചമര്‍ത്തി സജ്ഞയ്ക്ക് നേരെ എത്തി. ഇതിനിടയിലാണ് ഇവരുടെ മറ്റൊരു ബന്ധു ആള്‍കൂട്ടത്തിനിടയില്‍ നിന്നും കുതിച്ചെത്തി പ്രതിയെ ആക്രമിച്ച് പോലീസ്‌ക്കാര്‍ ഉടന്‍ തന്നെ പ്രതിയെ വാഹനത്തില്‍ കയറ്റുകയും സി ഐ ബിജോയ് ബന്ധുക്കളെയും നാട്ടുക്കാരെയും ശാന്തരാക്കിയതിന് ശേഷം വീണ്ടും പ്രതിയെ ജീപ്പില്‍ നിന്നിറക്കി മിനിറ്റുകള്‍ക്കകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.