തൃശൂർ: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി നന്ദന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ തൃശൂർ ജില്ലയിൽ തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം. സനൂപിനെ കുത്തിയത് നന്ദനാണെന്ന വിവരമാണ് ആക്രമണത്തിൽ പരിക്കേവർ മൊഴി നൽകിയത്. നന്ദനുൾപ്പെടെ എട്ടംഗ സംഘമായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. ഇതിൽ നാല് പേരാണ് സനൂപിനെയും സംഘത്തെയും ആക്രമിച്ചത്. അതേസമയം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ചിറ്റിലങ്ങാട് സനൂപ് വധം; മുഖ്യപ്രതിക്കായി ലുക്കൗട്ട് നോട്ടീസ് - മുഖ്യപ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
പ്രതികൾ ജില്ല വിട്ട് പുറത്തുപോയിട്ടില്ലെന്നാണ് നിഗമനം. ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ്