ETV Bharat / state

ഐവർമഠത്തില്‍ 29 ലക്ഷത്തിന്‍റെ വികസന പ്രവൃത്തികൾ

17 ലക്ഷത്തിന്‍റെ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയായതായി തിരുവില്വാമല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിങ് ചെയർമാൻ കെ.ആർ മനോജ്‌കുമാർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

തൃശൂർ  പാമ്പാടി ഐവർമഠം ശ്മശാനം  മരണാനന്തര കർമ്മം  PAMBADI IVORMADOM ROAD
പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കുന്നത് 29 ലക്ഷത്തിന്‍റെ വികസന പ്രവൃത്തികൾ
author img

By

Published : Mar 19, 2020, 8:34 PM IST

തൃശൂർ: മരണാനന്തര കർമ്മങ്ങൾക്ക് അന്യദേശങ്ങളിൽ നിന്നുപോലും ധാരാളം ആളുകളെത്തുന്ന തൃശൂർ ജില്ലയിലെ പാമ്പാടി ഐവർമഠം പൊതുശ്മശാനത്തില്‍ 29 ലക്ഷത്തിന്‍റെ വികസന പ്രവൃത്തികൾ. ഗ്രാമപഞ്ചായത്ത് 11 ലക്ഷം രൂപയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആറു ലക്ഷം രൂപയും വകയിരുത്തി 17 ലക്ഷത്തിന്‍റെ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയായതായി തിരുവില്വാമല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിങ് ചെയർമാൻ കെ.ആർ മനോജ്‌ കുമാർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കുന്നത് 29 ലക്ഷത്തിന്‍റെ വികസന പ്രവൃത്തികൾ

200 മീറ്ററോളം ഭാഗത്തേക്കുള്ള കോൺക്രീറ്റ് റോഡിന്‍റെ പണി വൈകാതെ തുടങ്ങും. സാനിറ്ററി കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ പണി അവസാനഘട്ടത്തിലാണ്‌. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.