തൃശൂര്‍: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂർ പാവറട്ടി വെൺമനാട് സ്വദേശിനിയായ വീട്ടമ്മക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ഭർത്താവ് ദുബായിൽ നിന്ന് കഴിഞ്ഞ 18 നാണ് വന്നത്. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഭർത്താവിനെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റി. വീട്ടമ്മയും നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മകനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭർത്താവിന്‍റെ പരിശോധന ഫലം ആദ്യം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ ഫലത്തിൽ വ്യക്തതയില്ലാത്തതിനാൽ മൂന്നാമത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
തൃശൂരില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
തൃശൂർ പാവറട്ടി വെൺമനാട് സ്വദേശിനിയായ വീട്ടമ്മക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.