ETV Bharat / state

ബണ്ട് പൊളിക്കാതെ നാടിനെ വെള്ളക്കെട്ടിലാക്കി; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന - ജലവകുപ്പ് ഉദ്യോഗസ്ഥർക്ക്

കലക്ടറുടെ നിർദേശം പോലും പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍.

ബണ്ട് പൊളിക്കാതെ നാടിനെ വെള്ളക്കെട്ടിലാക്കിയ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന
author img

By

Published : Aug 13, 2019, 5:36 PM IST

തൃശൂര്‍: ജില്ലയുടെ കിഴക്കൻ മേഖലയെ വെള്ളക്കെട്ടിലാക്കിയ ഏനാമാക്കൽ ബണ്ടിലെ വളയം കെട്ടുകൾ പൊട്ടിച്ചു നീക്കി. ജില്ലയുടെ കോൾമേഖലകളെ വെള്ളക്കെട്ട് ബാധിച്ച് ദിവസങ്ങളായിട്ടും ഏനാമാക്കൽ ബണ്ട് തുറക്കാൻ വിസമ്മതിച്ച് നിൽക്കുകയായിരുന്നു ജലവകുപ്പ് ഉദ്യോഗസ്ഥർ. ഇതിനെതിരെയാണ് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരിട്ടെത്തി ഉദ്യോഗസ്ഥരെ ശാസിച്ചത്.

ബണ്ട് പൊളിക്കാതെ നാടിനെ വെള്ളക്കെട്ടിലാക്കിയ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന

ജില്ലാ കലക്ടറുടെ നിർദേശം പോലും പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉടൻ പൊളിച്ചു നീക്കിയില്ലെങ്കിൽ പെൻഷൻ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും മന്ത്രി താക്കീത് നൽകി. പൊളിച്ച് നീക്കിയിട്ടേ താൻ മടങ്ങുന്നുള്ളൂവെന്ന് മന്ത്രി അറിയിച്ചതോടെ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലായി. തുടര്‍ന്ന് രാത്രിയില്‍ തന്നെ ബണ്ട് പൊളിച്ച് നീക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. രാവിലെയോടെ വളയം കെട്ടുകൾ പൊട്ടിച്ച് നീക്കി. ഇതോടെ ഒഴുക്ക് വേഗത്തിലാവുകയും നഗരത്തിന്‍റെ കിഴക്കൻമേഖലയായ വില്ലടം, വിയ്യൂർ, പെരിങ്ങാവ് എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്തു.

Intro:തൃശ്ശൂര്‍ ജില്ലയുടെ
കിഴക്കൻ മേഖലയെ വെള്ളക്കെട്ടിലാക്കി ദുരിതത്തിലാക്കിയ ഏനാമാക്കൽ ബണ്ടിലെ വളയംകെട്ടുകൾ പൊട്ടിച്ചു നീക്കി.ഇന്നലെ വൈകീട്ട് സ്ഥലം സന്ദർശിച്ച മന്ത്രി സുനിൽകുമാർ ജലവകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ ശാസിച്ചിരുന്നു.Body:തൃശ്ശൂർ ജില്ലയുടെ കോൾമേഖലകളെ വെള്ളക്കെട്ട് ബാധിച്ചു ദിവസങ്ങളായിട്ടും ഏനാമാക്കൽ ബണ്ട് തുറക്കാൻ വിസമ്മതിച്ചു നിൽക്കുകയായിരുന്നു ജലവകുപ്പ് ഉദ്യോഗസ്ഥൻ.ഇതിനെതിരെയാണ് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരിട്ടെത്തി ഉദ്യോഗസ്ഥരെ ശാസിച്ചത്.തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ നിർദേശം പോലും പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ഉടൻ പൊളിച്ചു നീക്കിയില്ലെങ്കിൽ പെൻഷൻ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും മന്ത്രി താക്കീത് നൽകിയിരുന്നു. പൊളിച്ചു നീക്കിയിട്ടേ താൻ മടങ്ങുന്നുള്ളൂ എന്നറിയിച്ചതോടെ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലായി.അതോടെ രാത്രിയിൽ തന്നെ പൊളിച്ചു നീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.രാവിലെയോടെ വളയം കെട്ടുകൾ പൊട്ടിച്ചു നീക്കി. ഇതോടെ ഒഴുക്ക് വേഗത്തിലായി. മണിക്കൂറുകൾക്കുള്ളിൽ വെള്ളക്കെട്ടുകൾ ഒഴിഞ്ഞു....

ഹോൾഡ്...സുനില്‍കുമാര്‍ ,മന്ത്രി ( ശാസന)
Conclusion:തൃശ്ശൂരിലെ കോള്‍പാടങ്ങള്‍ നിറഞ്ഞുകിടക്കുന്ന മേഖലകളായ
അരിമ്പൂർ, അന്തിക്കാട്, ചാഴുർ, ആലപ്പാട് പുള്ള് , അമ്മാടം പള്ളിപ്പുറം എന്നിവിടങ്ങളിലെയെല്ലാം വെള്ളക്കെട്ടുകൾ അതി വേഗത്തിൽ കുറഞ്ഞു. തൃശൂർ നഗരത്തിന്റെ കിഴക്കൻമേഖലയായ വില്ലടം, വിയ്യൂർ, പെരിങ്ങാവ് എന്നിവിടങ്ങളിലെയും വെള്ളമിറങ്ങി ഇതോടെ പ്രദേശത്തെ
ക്യാമ്പിലുള്ളവര്‍ക്ക് വേഗത്തില്‍ വീടുകളിലേക്ക് മടങ്ങാം.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.