ETV Bharat / state

തൃശൂര്‍-കുറ്റിപ്പുറം പാത നാലുവരിയാക്കും; 96.47 കോടി രൂപ അനുവദിച്ച് ധനവകുപ്പ് - തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍

Thrissur- Kuttipuram Road: റോഡ് വികസനത്തിന് തുക അനുവദിച്ച് ധനവകുപ്പ്. 96.47 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുണ്ടൂര്‍ പുറ്റെക്കര റോഡിനാണ് തുക അനുവദിച്ചത്. റോഡ് നാലു വരി പാതയാക്കും.

Thrissur Kuttipuram Road  Finance Department  Minister KN Balagopal  Allocationed Fund For Road Development  Road Development  Minister KN Balagopal About Road Development  KN Balagopal  കുറ്റിപ്പുറം പാത  തൃശൂര്‍ കുറ്റിപ്പുറം പാത വികസനം  റോഡ് നിര്‍മാണം  കേരളത്തിലെ റോഡ് വികസനം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
Thrissur Kuttipuram Road; Finance Department Sanction Amount
author img

By ETV Bharat Kerala Team

Published : Dec 4, 2023, 9:31 PM IST

തിരുവനന്തപുരം: തൃശൂര്‍-കുറ്റിപ്പുറം റോഡിന്‍റെ ഭാഗമായ മുണ്ടൂര്‍-പുറ്റെക്കര റോഡ് വികസനത്തിന് തുക അനുവദിച്ച് ധനവകുപ്പ്. 96.47 കോടി രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനവകുപ്പ് അനുമതി നല്‍കിയത്. മുണ്ടൂരിനും പുറ്റെക്കരയ്‌ക്കും ഇടയില്‍ ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആവശ്യമായ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരി പാതയാക്കാനാണ് തുക അനുവദിച്ചത് (Finance Minister KN Balagopal).

മൂണ്ടുര്‍ അടക്കമുള്ള പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുങ്ങിയ റോഡ് തടസമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് ധനവകുപ്പ് തുക അനുവദിച്ചത്. തൃശൂര്‍, കുറ്റിപ്പുറം റോഡില്‍ കാലങ്ങളായി റോഡ് അപകടങ്ങളും പതിവായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ മൂണ്ടൂര്‍ - പുറ്റെക്കര റോഡ് ഭാഗവും നാലുവരിയാക്കാന്‍ തീരുമാനമെടുത്തത്.

പദ്ധതിക്കായി 62.70 കോടി രൂപ അനുവദിക്കാന്‍ നേരത്തെ തന്നെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതുവരെ 49.35 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ അടക്കം പൂര്‍ത്തിയായപ്പോള്‍ 56.66 കോടി രൂപ ചെലവിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് തുക അനുവദിച്ച് വികസനം തുടരാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

also read: ഇംഗ്ലീഷുകാർ നിർമിച്ച മരപ്പാലത്തില്‍ നിന്ന് പുതിയ മാഹിപ്പാലത്തിലേക്ക് എത്ര ദൂരം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.