ETV Bharat / state

സ്‌കൂളില്‍ മോഷണം; മൂന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്നു - മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്ക്കൂൾ

എൽ പി വിഭാഗത്തിലെ വിദ്യാർഥികളുടെ യൂണിഫോമിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.

മതിലകം സെൻറ് ജോസഫ്സ്
author img

By

Published : Jun 28, 2019, 5:08 PM IST

Updated : Jun 28, 2019, 7:19 PM IST

തൃശ്ശൂർ: മതിലകം സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂളില്‍ മോഷണം. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാൽ ലക്ഷം രൂപ കവർന്നു. എൽ പി വിഭാഗത്തിലെ വിദ്യാർഥികളുടെ യൂണിഫോമിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.

മതിലകം സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂളില്‍ മോഷണം

ഇന്ന് രാവിലെ സ്‌കൂളിന്‍റെ ഓഫീസിന് മുന്നിലെ ലൈറ്റ് ഓഫാക്കാന്‍ എത്തിയ വാച്ച്‌മാനാണ് ഓഫീസ് മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. മതിലകം എസ്ഐ കെ പി മിഥുനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ക്ലർക്കിന്‍റെ അലമാര തുറന്ന് താക്കോൽ എടുക്കുകയായിരുന്നു. ലോക്കറിനുള്ളിലെ ട്രേയില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ട്രേ നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഓഫീസ് റൂം, പ്രധാന അധ്യാപകന്‍റെ മുറി, സ്റ്റാഫ് റൂം എന്നിവയും തുറന്ന് കിടക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്‌കൂളിന്‍റെ മുഴുവന്‍ താക്കോല്‍ കൂട്ടവും നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രധാന അധ്യാപകന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സിസിടിവി ഡിവിആര്‍ എന്നിവയും നഷ്ടപ്പെട്ടു. സ്‌കൂളിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സയന്‍റിഫിക് ഉദ്യാഗസ്ഥരും എത്തി തെളിവുകൾ ശേഖരിച്ചു. സ്‌കൂളില്‍ 30 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ നിലവിൽ നൈറ്റ് സെക്യൂരിറ്റി സംവിധാനമില്ല. അതേ സമയം മേഖലയിൽ വർധിച്ച് വരുന്ന മോഷണങ്ങളെക്കുറിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസ്, മതിലകം സിഐ കെ കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Intro:മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ മോഷണം.മൂന്നേമുക്കാൽ ലക്ഷം രൂപ കവർന്നു.ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിച്ചാണ് മൂന്നേ മുക്കാൽ ലക്ഷം രൂപ കവർന്നത്.
Body:ഇന്ന് രാവിലെ സ്ക്കൂൾ ഓഫീസിനു മുന്നിലെ ലൈറ്റ് ഓഫാക്കാൻ രാവിലെ 6.15 ഓടെ എത്തിയ
വാച്ച് മാനാണ് ഓഫീസ്
മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.ഇവർ മതിലകം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ' മതിലകം എസ് ഐ കെ.പി.മിഥുനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി .
ഓഫീസ് മുറിയുടെ ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്തേക്ക് പ്രവേശിച്ചത്. ക്ലർക്കിന്റെ അലമാര തുറന്ന് താക്കോൽ എടുത്താണ് ലോക്കർ തുറന്നിട്ടുള്ളത്.
പൊതിഞ്ഞ് ഭദ്രമാക്കി ലോക്കറിനുള്ളിൽ ട്രേയിലാണ് പണം സൂക്ഷിച്ച് വെച്ചിരുന്നത്. ഈ ട്രേ താഴെ കിടക്കുകയായിരുന്നു.
ഓഫീസ് റൂം, പ്രധാന അദ്ധ്യാപകന്റെ മുറി, സ്റ്റാഫ് റൂം എന്നിവ തുറന്ന് കിടക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്ക്കൂളിന്റെ മൊത്തം താക്കോൽ കൂട്ടവും നഷ്ടപ്പെട്ടിട്ടുണ്ട്. എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ പണമാണ് നഷ്ടപ്പെട്ടത്.

Byte സി കെ മുജീബ്‌

(പ്രധാനാധ്യാപകൻ, മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി)

Conclusion:സൗജന്യ യൂണിഫോം പദ്ധതി പ്രകാരം
സർക്കാർ ഫണ്ട് വരുമ്പോൾ എൽ പി വിദ്യാർത്ഥികൾക്ക് തിരിച്ചു കൊടുക്കേണ്ട തുകയാണ് മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി നാനൂറ്റി എഴുപത്തിയഞ്ച് രൂപ.പ്രധാന അദ്ധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന
സി.സി.ടി.വി ഡി.വി.ആറും മോഷ്ടാക്കൾ കൊണ്ടുപോയി.സ്കൂളിൽ 30 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ നിലവിൽ നൈറ്റ് സെക്യൂരിറ്റി സംവിധാനമില്ല.തീര മേഖലയിൽ കുറച്ചു നാളുകളായി മോഷണങ്ങൾ വ്യാപകമാകുകയാണ്. ഒരാഴ്ച മുമ്പാണ് ദേശീയ പാതയോരത്തെ പനങ്ങാട് സ്ക്കൂളിൽ മോഷണം നടന്നത്.ഇവിടെ നിന്നും പതിനായിരം രൂപ നഷ്ടപ്പെട്ടിരുന്നു.ഈ സാഹചര്യത്തിൽ മോഷണം നടന്ന സ്‌കൂളിൽ ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ധരും സയന്റിഫ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ്, മതിലകം സി.ഐ. കെ. കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jun 28, 2019, 7:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.