ETV Bharat / state

ബൈക്കിടിച്ച് തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ - പൂങ്കുന്നം ത്യശൂർ

പാലക്കാട്‌ സ്വദേശി വിത്സണാണ് പിടിയിലായത്

ബൈക്ക് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു  ഒളിവിലായിരുന്ന പ്രതി പിടിയിൽ  Man killed in accident  The absconding accused was arrested  പൂങ്കുന്നം ത്യശൂർ  poonkunnam thrissur
ബൈക്ക് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ
author img

By

Published : Feb 12, 2020, 8:08 PM IST

തൃശ്ശൂർ: തമിഴ്‌നാട് സ്വദേശിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പാലക്കാട്‌ സ്വദേശി വിത്സണാണ് പിടിയിലായത്. ഈ മാസം ഒമ്പതിന് പൂങ്കുന്നത്ത് വെച്ചായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശി നല്ലതമ്പി(70)യാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് ശേഷം വിത്സൺ ബൈക്ക് നിർത്താതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നല്ലതമ്പി ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. അപകടത്തിൽ ദൃക്‌സാക്ഷികളോ മറ്റ്‌ തെളിവുകളോ ഉണ്ടായിരുന്നില്ല. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ജില്ലയിലെ ആശുപത്രികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നിന്നും വിത്സണെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. ബന്ധു വീട്ടിൽ നിന്നുമാണ് വിത്സണെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.