ETV Bharat / state

കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനല്‍ ചാലക്കുടിയില്‍ പിടിയിൽ

author img

By

Published : Oct 29, 2019, 4:09 PM IST

Updated : Oct 29, 2019, 5:16 PM IST

ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഒന്നര ആഴ്‌ചയോളം കൊടകര, ആളൂർ ഭാഗങ്ങൾ നിരീക്ഷിച്ച് കൊളത്തൂർ ഹരിദാസിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും എഴുപത്തയ്യായിരത്തിൽ കൂടുതൽ രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു.

കള്ളനോട്ട് കേസിൽ ഒരാൾ പിടിയിൽ

തൃശൂർ: ചാലക്കുടിയില്‍ മുക്കാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ പൊലീസ് പിടിയിൽ. കൊളത്തൂർ ഹരി എന്ന പേരിലറിയപ്പെടുന്ന കൊളത്തൂർ ഹരിദാസിനെയാണ് ചാലക്കുടി ഡിവൈഎസ്‌പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്. ചാലക്കുടിക്ക് സമീപമുള്ള കൊടകര, ആളൂർ ഭാഗങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി. വിജയകുമാരന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഈ ഭാഗങ്ങളിൽ ഒന്നര ആഴ്‌ചയോളം നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഹരിയെ പിടികൂടിയത്.

കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനല്‍ പിടിയിൽ
തുടക്കത്തിൽ പ്രദേശത്തെ മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പിന്നീട് ഇത് ഹരിയിലേക്ക് നീളുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അന്വേഷണ സംഘം ഹരിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പ്രിന്‍റ് ചെയ്‌ത രീതിയിൽ കള്ളനോട്ടുകൾ കണ്ടത്തി. എഴുപത്തയ്യായിരത്തിൽ കൂടുതൽ രൂപയുടെ 500 രൂപയുടെ നൂറ്റിയമ്പത്തിയൊന്ന് കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. കൂടാതെ, ഇരുന്നൂറിന്‍റെയും നൂറിന്‍റെയും അച്ചടിച്ച നോട്ടുകളും ലഭിച്ചു. പ്രിന്‍റർ, നോട്ടിന്‍റെ അളവിൽ പേപ്പർ കട്ട് ചെയ്തെടുക്കാനുള്ള കട്ടിങ് മെഷീൻ, പ്രിന്‍റെടുക്കുന്നതിനുള്ള പേപ്പറുകൾ എന്നിവയും കണ്ടെത്തി.കള്ളനോട്ട് അച്ചടിക്കുന്നതിനും വിതരണത്തിനും ഇയാൾക്ക് ആരുടെയെങ്കിലും സഹായമോ മറ്റോ ലഭിച്ചുണ്ടോയെന്നും ഇത് എവിടെയൊക്കെ വിതരണം ചെയ്തുവെന്നും അന്വേഷിച്ചു വരികയാണ്. ഇതിനായി പ്രതിയുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

Intro:തൃശൂർ ചാലക്കുടിയില്‍ മുക്കാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ പോലീസിന്‍റെ പിടിയിലായി. കൊളത്തൂർ ഹരി എന്ന പേരിൽ അറിയപ്പെടുന്ന കൊളത്തൂർ ഹരിദാസിനെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.Body:തൃശൂർ ചാലക്കുടിക്ക് സമീപമുള്ള കൊടകര,ആളൂർ ഭാഗങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി വിജയകുമാരൻ ഐപിഎസിനു ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഈ ഭാഗങ്ങളിൽ ഒന്നര ആഴ്ചയോളം നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഹരിയെ പിടികൂടിയത്. കള്ളനോട്ട് പ്രദേശത്ത് ലഭ്യമാണെന്ന് ഉറപ്പാക്കിയ ശേഷം ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രദേശത്തെ മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഹരിയിലേക്ക് നീളുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം ഹരിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പ്രിൻറ് ചെയ്ത രീതിയിൽ എഴുപത്തയ്യായിരത്തിൽപരം രൂപയുടെ മൂല്യമുള്ള അഞ്ഞൂറു രൂപയുടെ നൂറ്റി അൻപത്തൊന്ന് കള്ളനോട്ടുകള്‍ ലഭിക്കുകയായിരുന്നു. കൂടാതെ പ്രിന്ററും നോട്ടിന്റെ അളവിൽ പേപ്പർ കട്ട് ചെയ്തെടുക്കാനുള്ള കട്ടിങ് മെഷീനും ഇരുന്നൂറിന്റെയും നൂറിന്റെയും കള്ളനോട്ടുകളുടെ പ്രിന്റ് തയ്യാറാക്കിയ രീതിയിലുള്ള നോട്ടുകളും പ്രിന്റെടുക്കുന്നതിനുള്ള പേപ്പറുകളും മറ്റും കണ്ടെടുക്കുകയാ യിരുന്നു.കള്ളനോട്ട് അച്ചടിക്കുന്നതിനും വിതരണത്തിനും ഇയാൾക്ക് ആരുടെയെങ്കിലും സഹായമോ മറ്റോ ലഭിച്ചുണ്ടോയെന്നും ഇത് എവിടെയൊക്കെ വിതരണം ചെയ്തുവെന്നും അറിയുന്നതിനും വേണ്ടി ഇയാളുടെ സുഹൃത്തുക്കളിലേക്കും മറ്റും അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
Last Updated : Oct 29, 2019, 5:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.